കൊവിഡ് ; മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് നജീബ് കാന്തപുരം എംഎല്‍എ
BY NAKN31 May 2021 11:58 AM GMT

X
NAKN31 May 2021 11:58 AM GMT
തിരുവനന്തപുരം : കൊവിഡ് മഹാമാരി ജനജീവിതം ദുസ്സഹമാക്കി മുന്നോട്ടു പോവുന്ന ഈ ഘട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കണമെന്ന് നജീബ് കാന്തപുരം എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടാണ് നജീബ് കാന്തപുരം ഈ ആവശ്യം ഉന്നയിച്ചത്.
കൊവിഡ് വ്യാപകമാവുന്ന സാഹചര്യത്തില്‍ ജനങ്ങളുമായി നിരന്തരം ഇടപെട്ടു കൊണ്ട് ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗ വ്യാപന സാധ്യത ഏറെയാണ്. മലയാളി മാധ്യമ പ്രവര്‍ത്തകരും കൊവിഡ് ബാധിച്ചു മരണമടഞ്ഞിട്ടുണ്ട്. കൊവിഡ് ബാധിതരായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും കോവിഡ് ബാധിച്ചു മരണപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കണമെന്നും നജീബ് കാന്തപുരം മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
ഓണ്‍ലൈന്‍ റമ്മിയില്‍ മൂന്നര ലക്ഷം നഷ്ടം; പാലക്കാട് യുവാവ് ആത്മഹത്യ...
7 Feb 2023 12:11 PM GMTയൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം
7 Feb 2023 8:04 AM GMTഅപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
6 Feb 2023 4:46 PM GMT