Latest News

അഞ്ചര വര്‍ഷത്തില്‍ കേരളത്തില്‍ 69.3 ലക്ഷം പേര്‍ക്ക് കൊവിഡ്; മരിച്ചത് 72,175 പേര്‍

അഞ്ചര വര്‍ഷത്തില്‍ കേരളത്തില്‍ 69.3 ലക്ഷം പേര്‍ക്ക് കൊവിഡ്; മരിച്ചത് 72,175 പേര്‍
X

കൊച്ചി: 2020 മുതല്‍ 2025 ആഗസ്റ്റ് 8 വരെ സംസ്ഥാനത്ത് 69.30 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 72,175 പേരാണ് മരണപ്പെട്ടത്. 8,816 പേരോടെ തിരുവനന്തപുരം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. വിവരാവകാശ നിയമപ്രകാരം ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകളാണ് ഇത്.

രാജ്യത്ത് ഇതുവരെ 4.51 കോടി പേര്‍ക്ക് കോവിഡ് ബാധിക്കുകയും 5.34 ലക്ഷം പേര്‍ മരിക്കുകയും ചെയ്തു. കണക്കുകള്‍ പ്രകാരം ഇതില്‍ 13.5% മരണങ്ങളും കേരളത്തിലാണ്. ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. 81.81 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1.49 ലക്ഷം പേര്‍ മരണമടഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരില്‍ ചിലരില്‍ പോസ്റ്റ്-കോവിഡ് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയെങ്കിലും, അതീവ ഗൗരവമുള്ള വിഷയമായിട്ടും ഇതിനെക്കുറിച്ച് ആരോഗ്യവകുപ്പ് ഒരു പഠനവും നടത്തിയിട്ടില്ല.

2021ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്നത് 55,894. കഴിഞ്ഞ വര്‍ഷം കോവിഡ് മരണങ്ങള്‍ 54 ആയപ്പോള്‍, ഈ വര്‍ഷം ആഗസ്റ്റ് വരെ 58 പേര്‍ മരിച്ചതായും കണക്കുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it