Latest News

കൊവിഡ് ധനസഹായം: എറണാകുളത്തെ താലൂക്ക്തല ക്യാമ്പുകള്‍ നാളെ

കൊവിഡ് ധനസഹായം: എറണാകുളത്തെ താലൂക്ക്തല ക്യാമ്പുകള്‍ നാളെ
X

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കു ലഭിക്കുന്ന സര്‍ക്കാര്‍ ധനസഹായത്തിന് അപേക്ഷ നല്‍കാത്ത അര്‍ഹരായവര്‍ക്ക് www.relief.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷ നല്‍കാനായി താലൂക്ക്തല ക്യാമ്പുകളെയും ആശ്രയിക്കാം. എല്ലാ താലൂക്കുകളിലും ചൊവ്വാഴ്ച ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് അല്ലെങ്കില്‍ അപ്പീല്‍ മുഖാന്തിരം എ.ഡി.എമ്മില്‍ നിന്നും ലഭിച്ച ഐ.സി.എം.ആര്‍ സര്‍ട്ടിഫിക്കറ്റ്, റിലേഷന്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, അനന്തര അവകാശികള്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡുകള്‍, ബാങ്ക് പാസ് ബുക്ക് എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്.

Next Story

RELATED STORIES

Share it