Latest News

രാജ്യത്ത് 9,923 പേര്‍ക്ക് കൊവിഡ്, 17 മരണങ്ങള്‍

രാജ്യത്ത് 9,923 പേര്‍ക്ക് കൊവിഡ്, 17 മരണങ്ങള്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 9,923 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ രോഗം മൂലം മരിക്കുകയും ചെയ്തു. ചെറിയ തോതിലാണെങ്കിലും രോഗബാധ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തിങ്കളാഴ്ച രാജ്യത്ത് 12,781 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 18 പേര്‍ മരിക്കുകയുംചെയ്തിരുന്നു.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 7,283 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.61 ശതമാനം. ആകെ രോഗമുക്തരായവരുടെ എണ്ണം 4,27,15,193.

സജീവ രോഗികളുടെ എണ്ണം 79,313. സജീവ രോഗികളും ആകെ രോഗബാധിതരും തമ്മിലുള്ള അനുപാതം 0.18 ശതമാനം. പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനം.

രാജ്യത്ത് 85.85 കോടി പരിശോധനകളാണ് നടത്തിയത്. അതില്‍ 3,88,641 എണ്ണം 24 മണിക്കൂറിനുള്ളിലാണ് നടത്തിയത്.

Next Story

RELATED STORIES

Share it