Latest News

രാജ്യത്ത് 86,000 പേര്‍ക്ക് കൊവിഡ്; 2,123 മരണം

രാജ്യത്ത് 86,000 പേര്‍ക്ക് കൊവിഡ്; 2,123 മരണം
X

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 86,498 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് കഴിഞ്ഞ 66 ദിവസത്തിനുള്ളിലുണ്ടായ ഏറ്റവും കുറവ് പ്രതിദിന രോഗബാധയാണ്. രണ്ട് മാസത്തിനിടയില്‍ ഒരു ലക്ഷത്തില്‍ കുറവ് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും ആദ്യമാണ്.

ഇന്നത്തോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം2.89 കോടിയായി. സജീവ രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. നിലവില്‍ 13 ലക്ഷം പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 2.73 കോടി പേര്‍ രോഗമുക്തരായി.

ഇന്നലെ മാത്രം 2,123 പേര്‍ മരിച്ചു. ആകെ മരണം 3,51,309.

ഡല്‍ഹിയില്‍ തിങ്കളാഴ്ച 231 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 2നു ശേഷം ഏറ്റവും കുറവ് രോഗബാധയാണ് ഇത്. 36 പേര്‍ മരിച്ചു. പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്. 0.36 ശതമാനം. 876 പേര്‍ വിവിധ ആശുപത്രികളില്‍ നിന്നും പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങളില്‍ നിന്നും രോഗമുക്തരായി.

രാജ്യത്തെ 18 വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാഷ്ട്രത്തെ അറിയിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്കു നീക്കിവച്ച 25 ശതമാനം അടക്കം 75 ശതമാനം വാക്‌സിനും കേന്ദ്ര സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യും. സംസ്ഥാനങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയും മഹാരാഷ്ട്രയും ഗുജറാത്തും തമിഴ്‌നാടും യുപിയും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടകയും ഗോവയും കേരളവും ലോക്ക് ഡൗണ്‍ നീട്ടി.

Next Story

RELATED STORIES

Share it