Latest News

ബീഹാറില്‍ 513 പേര്‍ക്ക് കൊവിഡ്: സജീവകേസുകള്‍ 6,295

ബീഹാറില്‍ 513 പേര്‍ക്ക് കൊവിഡ്: സജീവകേസുകള്‍ 6,295
X

പട്‌ന: ബീഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 513 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 6,295 പേരാണ് വിവിധ ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലുമായി ചികില്‍സ തേടുന്നതെന്ന് ബീഹാര്‍ ആരോഗ്യവകുപ്പ്അറിയിച്ചു.

16ാം തിയ്യതി 513 കേസുകള്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ സജീവരോഗികള്‍ 6,295 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് ട്വീറ്റ് ചെയ്തു.

രാജ്യത്ത് ഇന്നും കൊവിഡ് ബാധ കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് മാത്രം 29,164 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നിലവില്‍ രാജ്യത്ത് 88,74,291 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അതില്‍ 4,53,401 പേര്‍ സജീവരോഗികളാണ്. 82,90,371 പേര്‍ രോഗമുക്തരായി.

Next Story

RELATED STORIES

Share it