Latest News

രാജ്യത്ത് 36,401 പേര്‍ക്ക് കൊവിഡ്; 530 മരണം

രാജ്യത്ത് 36,401 പേര്‍ക്ക് കൊവിഡ്; 530 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 36,401 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 39,157 പേര്‍ രോഗമുക്തരായി. 97.53 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനുശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

530 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡിനിരയായിട്ടുണ്ട്. ആകെ മരണം 4,33,049 പേര്‍.

സജീവ രോഗികള്‍ 3,64,129 പേര്‍. 149 ദിവസത്തിനുള്ളില്‍ ഏറ്റവും കുറവ് എണ്ണമാണ് ഇത്. സജീവ രോഗികള്‍ ആകെ രോഗബാധിതരുടെ 1.13 ശതമാനമാണ്.

രാജ്യത്ത് ഇതുവരെ 3,15,25,080 പേര്‍ രോഗമുക്തരായിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനം.

ഇതുവരെ രാജ്യത്ത് 50 കോടി കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി. ആഗസ്ത് മാസത്തില്‍ 17 ലക്ഷം പരിശോധനകളാണ് പ്രതിദിനം നടന്നത്.

Next Story

RELATED STORIES

Share it