വയനാട് ജില്ലയില്‍ 158 പേര്‍ക്ക് കൂടി കൊവിഡ്; 76 പേര്‍ക്ക് രോഗമുക്തി
വയനാട്: ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 76 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 157 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9,066 ആയി. 8,000 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം. നിലവില്‍ 1,004 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 539 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പനമരം സ്വദേശികളായ 43 പേര്‍, മാനന്തവാടി 15 പേര്‍, നൂല്‍പ്പുഴ 13 പേര്‍, എടവക 11 പേര്‍, പടിഞ്ഞാറത്തറ 10 പേര്‍, മീനങ്ങാടി 9 പേര്‍, നെന്മേനി, പൂതാടി 7 പേര്‍ വീതം, തരിയോട് 6 പേര്‍, വെള്ളമുണ്ട, കല്‍പ്പറ്റ 5 പേര്‍ വീതം, അമ്പലവയല്‍, മേപ്പാടി, മുള്ളന്‍കൊല്ലി 4 പേര്‍ വീതം, കണിയാമ്പറ്റ, ബത്തേരി 3 പേര്‍ വീതം, മൂപ്പൈനാട് മുട്ടില്‍ 2 പേര്‍ വീതം, പൊഴുതന, പുല്‍പ്പള്ളി, തിരുനെല്ലി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന പൂതാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
76 പേര്‍ക്ക് രോഗമുക്തി
മാനന്തവാടി സ്വദേശികള്‍ 9, തൊണ്ടര്‍നാട്, കണിയാമ്പറ്റ, കല്‍പ്പറ്റ സ്വദേശികളായ 4 പേര്‍ വീതം, ബത്തേരി, തവിഞ്ഞാല്‍, പുല്‍പള്ളി, മേപ്പാടി, തിരുനെല്ലി, വൈത്തിരി സ്വദേശികളായ 2 പേര്‍ വീതം, മുട്ടില്‍, മൂപ്പൈനാട്, വെള്ളമുണ്ട, എടവക, പനമരം, പൂതാടി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ നിരീക്ഷണത്തിലുള്ള 37 പേരുമാണ് രോഗമുക്തി നേടിയത് .
388 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 388 പേരാണ്. 694 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11970 പേര്‍. ഇന്ന് വന്ന 77 പേര്‍ ഉള്‍പ്പെടെ 547 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1808 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 152800 സാംപിളുകളില്‍ 152600 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 1,43,534 നെഗറ്റീവും 9,066 പോസിറ്റീവുമാണ്.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT