Latest News

എറണാകുളം ജില്ലയില്‍ 1,461 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.99 ശതമാനം

എറണാകുളം ജില്ലയില്‍ 1,461 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.99 ശതമാനം
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1,461 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.99 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1432 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്. 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്. കീഴ്മാട്-48, കുമ്പളങ്ങി-48, ചിറ്റാറ്റുകര-47, കളമശ്ശേരി -46, ഇടക്കൊച്ചി -44,പള്ളിപ്പുറം- 38, തൃക്കാക്കര-37, പള്ളുരുത്തി-37, ചെല്ലാനം -33, എളംകുന്നപ്പുഴ- 30, കടവന്ത്ര -29, ചേന്ദമംഗലം-28, ഫോര്‍ട്ട് കൊച്ചി-28,പായിപ്ര-27,കിഴക്കമ്പലം-25, നോര്‍ത്തുപറവൂര്‍-24, നെല്ലിക്കുഴി-23, എടത്തല-22,ഞാറക്കല്‍-22, അശമന്നൂര്‍- 20, കുട്ടമ്പുഴ-20, കോട്ടുവള്ളി-18, മരട്-18, വടക്കേക്കര- 18, വെങ്ങോല-18, അങ്കമാലി-17, ഐക്കാരനാട് -17,പെരുമ്പടപ്പ്- 17, മുണ്ടംവേലി- 17, കുന്നത്തുനാട്-16, വൈറ്റില-16, ആയവന- 15, കരുമാലൂര്‍-15, കലൂര്‍-15, എളമക്കര-13, കൂവപ്പടി-13, ചൂര്‍ണ്ണിക്കര -13,ചെങ്ങമനാട് -13, ശ്രീമൂലനഗരം-13, കടുങ്ങല്ലൂര്‍ -12, രാമമംഗലം- 12, ആലങ്ങാട്-11, ചേരാനല്ലൂര്‍-11, നായരമ്പലം -11, പൂതൃക്ക-11, മൂവാറ്റുപുഴ-11, കുന്നുകര-10, കുഴിപ്പള്ളി-10,കോതമംഗലം-10, പുത്തന്‍വേലിക്കര -10, വടുതല-10, ആലുവ- 9, ഇടപ്പള്ളി- 9, ഒക്കല്‍-9, ചോറ്റാനിക്കര -9, പല്ലാരിമംഗലം - 9, മലയാറ്റൂര്‍ നീലീശ്വരം -9,രായമംഗലം-9, ഉദയംപേരൂര്‍-8, കവളങ്ങാട്-8, പാറക്കടവ് -8, പിറവം -8, മട്ടാഞ്ചേരി-8, വാളകം-8, ഏഴിക്കര-7, തോപ്പുംപടി- 7, എറണാകുളം സൗത്ത് -6,കാഞ്ഞൂര്‍-6,തുറവൂര്‍ -6, തേവര- 6,നെടുമ്പാശ്ശേരി-6, പാലാരിവട്ടം-6, മുളവുകാട്-6, എറണാകുളം നോര്‍ത്ത്-5, ഏലൂര്‍ -5, കുമ്പളം -5,പിണ്ടിമന-5, പെരുമ്പാവൂര്‍-5, മഴുവന്നൂര്‍-5, മുളന്തുരുത്തി - 5, വടവുകോട് - 5,വെണ്ണല-5, ഇതര സംസ്ഥാന തൊഴിലാളി-4 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ അയ്യമ്പുഴ, ആവോലി, എളംകുളം, കടമക്കുടി, കൂത്താട്ടുകുളം, തമ്മനം, പച്ചാളം, പാമ്പാകുട, മുടക്കുഴ, വരാപ്പുഴ, വാരപ്പെട്ടി, വാഴക്കുളം, എടവനക്കാട്, മഞ്ഞപ്ര, അയ്യപ്പന്‍കാവ്, എടക്കാട്ടുവയല്‍, കരുവേലിപ്പടി, കറുകുറ്റി, കാലടി, കീരംപാറ, പനമ്പള്ളി നഗര്‍, പോണേക്കര, മണീട്, കല്ലൂര്‍ക്കാട്, കോട്ടപ്പടി, ചളിക്കവട്ടം, പാലക്കുഴ, പൈങ്ങോട്ടൂര്‍, മഞ്ഞള്ളൂര്‍, മാറാടി, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1186 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2481 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2306 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39149 ആണ്. ഇന്ന് 93 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 285 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.14101 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. .

കളമശ്ശേരി മെഡിക്കല്‍ കോളജ് - 115,പി വി എസ് 17,ജി എച്ച് മൂവാറ്റുപുഴ- 22,ജി എച്ച് എറണാകുളം- 61,ഡി എച്ച് ആലുവ- 38,പള്ളുരുത്തി താലൂക്ക് ആശുപത്രി 25,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 30,പറവൂര്‍ താലൂക്ക് ആശുപത്രി 20,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 28,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 30,കോതമംഗലം താലൂക്ക് ആശുപത്രി 18,കരുവേലിപ്പടി താലൂക്ക് ആശുപത്രി 5,അങ്കമാലി താലൂക്ക് ആശുപത്രി 22,പിറവം താലൂക്ക് ആശുപത്രി 17,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി - 9,സഞ്ജീവനി 21,സ്വകാര്യ ആശുപത്രികള്‍ - 969,എഫ് എല്‍ റ്റി സികള്‍ - 460,എസ് എല്‍ റ്റി സി കള്‍- 301,ഡോമിസിലറി കെയര്‍ സെന്റെര്‍- 985,വീടുകള്‍- 9447 എന്നിങ്ങനെയാണ് വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നത്.

Next Story

RELATED STORIES

Share it