Latest News

ആന്ധ്രപ്രദേശില്‍ 1,395 പേര്‍ക്ക് കൊവിഡ്

ആന്ധ്രപ്രദേശില്‍ 1,395 പേര്‍ക്ക് കൊവിഡ്
X

അമരാവതി: ആന്ധ്രപ്രദേശില്‍ 24 മണിക്കൂറിനുള്ളില്‍ 1,395 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 8,56,159 ആയി.

കഴിഞ്ഞ ദിവസം മാത്രം 66,778 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. നിലവില്‍ 16,985 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സിയില്‍ തുടരുന്നുണ്ട്.

24 മണിക്കൂറിനുള്ളില്‍ 2,293 പേര്‍ കൊവിഡ് മുക്തരായി. ആകെ 8,32,284 പേരാണ് കൊവിഡ് മുക്തരായത്. 24 മണിക്കൂറിനുള്ളില്‍ മാത്രം സംസ്ഥാനത്ത് 9 പേര്‍ മരിച്ചു.

ചിറ്റൂര്‍, കൃഷ്ണ, വിശാഖപ്പട്ടണം ജില്ലകളില്‍ രണ്ട് പേര്‍ വീതവും അനന്തപൂര്‍, കടപ്പ, ഈസ്റ്റ് ഗോദാവരി ജില്ലകളില്‍ ഒരാള്‍ വീതവും മരിച്ചു.

സംസ്ഥാനത്ത് ഇതുവരെ 6,890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Next Story

RELATED STORIES

Share it