Top

കൊല്ലത്ത് 1,112 പേര്‍ക്ക് കൊവിഡ്; 1289 പേര്‍ക്ക് രോഗമുക്തി

കൊല്ലത്ത് 1,112 പേര്‍ക്ക് കൊവിഡ്; 1289 പേര്‍ക്ക് രോഗമുക്തി
X

കൊല്ലം: ജില്ലയില്‍ ഇന്ന് 1,112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,289 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 1,103 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 174 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി 33, പരവൂര്‍ 29, പുനലൂര്‍ 13, കൊട്ടാരക്കര ഒന്‍പത് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം35, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ 33 വീതവും ഇളമ്പള്ളൂര്‍, തൃക്കരുവ പ്രദേശങ്ങളില്‍ 32 വീതവും നെടുമ്പന29, ചിറക്കര28, ചിതറ, പോരുവഴി ഭാഗങ്ങളില്‍ 27 വീതവും തേവലക്കര, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ 22 വീതവും പൂതക്കുളം21, ഇളമാട്, വെളിയം പ്രദേശങ്ങളില്‍ 20 വീതവും കടയ്ക്കല്‍19, കരീപ്ര, ചടയമംഗലം ഭാഗങ്ങളില്‍ 18 വീതവും ആദിച്ചനല്ലൂര്‍, പന്മന, മയ്യനാട്, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ 17 വീതവും കുലശേഖരപുരം16, ഉമ്മന്നൂര്‍, കുമ്മിള്‍ ഭാഗങ്ങളില്‍ 15 വീതവും ചാത്തന്നൂര്‍, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 14 വീതവും അഞ്ചല്‍, എഴുകോണ്‍, കരവാളൂര്‍, കൊറ്റങ്കര എന്നിവിടങ്ങളില്‍ 13 വീതവും ഏരൂര്‍, പട്ടാഴി, പെരിനാട് ഭാഗങ്ങളില്‍ 12 വീതവും തെക്കുംഭാഗം, മേലില പ്രദേശങ്ങളില്‍ 11 വീതവും ഇട്ടിവ, ചവറ, തൊടിയൂര്‍, വിളക്കുടി എന്നിവിടങ്ങളില്‍ 10 വീതവും കുണ്ടറ, തലവൂര്‍, പേരയം ഭാഗങ്ങളില്‍ ഒന്‍പതു വീതവും തഴവ, പവിത്രേശ്വരം, വെസ്റ്റ് കല്ലട, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ എട്ടു വീതവും നിലമേല്‍ഏഴ്, ഓച്ചിറ, കുളക്കട, ക്ലാപ്പന എന്നിവിടങ്ങളില്‍ അഞ്ചു വീതവും അലയമണ്‍, നീണ്ടകര, നെടുവത്തൂര്‍, പൂയപ്പള്ളി ഭാഗങ്ങളില്‍ നാലു വീതവും ഈസ്റ്റ് കല്ലട, കുന്നത്തൂര്‍, കുളത്തൂപ്പുഴ, തെന്മല, വെട്ടിക്കവല, ശാസ്താംകോട്ട പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Next Story

RELATED STORIES

Share it