Latest News

കൊവിഡ് രോഗവ്യാപനം കൂടുന്നു: ബീഹാര്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക്

കൊവിഡ് രോഗവ്യാപനം കൂടുന്നു: ബീഹാര്‍ സമ്പൂര്‍ണ  ലോക്ക് ഡൗണിലേക്ക്
X

പട്‌ന: കൊവിഡ് രോഗവ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബീഹാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. 16 ദിവസത്തെ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 16 മുതല്‍ 31 വരെയായിരിക്കും ഇത് പ്രാബല്യത്തിലുണ്ടാവുക. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡിന് മരുന്നോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് എല്ലാവരും മാസ്‌കുകളും തൂവാലകളും ഉപയോഗിക്കണം- സുശീല്‍ മോദി ഓര്‍മിപ്പിച്ചു.

ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പറത്തിറക്കും. ഈ ദിവസങ്ങളില്‍ അവശ്യസേവനങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് മന്ത്രി അറിയിച്ചു.

ബീഹാറില്‍ 24 മണിക്കൂറിനുള്ളില്‍ 1,432 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 18,853 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 12,364 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ 9 പേരാണ് സംസ്ഥാനത്ത് മരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 134 ആയി.

Next Story

RELATED STORIES

Share it