Latest News

മഹാരാഷ്ട്രയിലെ കൊവിഡ് മരണം ഒരു ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളില്‍ 12,557 പേര്‍ക്ക് രോഗബാധ

മഹാരാഷ്ട്രയിലെ കൊവിഡ് മരണം ഒരു ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളില്‍ 12,557 പേര്‍ക്ക് രോഗബാധ
X

മുംബൈ: ഞായറാഴ്ചയോടെ മഹാരാഷ്ട്രയില്‍ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷമായി. 24 മണിക്കൂറിനുള്ളില്‍ 12,557 പേര്‍ മരിച്ചു. ഇന്ന് മാത്രം 30 പേരാണ് മരിച്ചത്. ഇന്നത്തോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 85,31,781 ആയി മാറി. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഏറ്റവും കുറവ് പ്രതിദിന കൊവിഡ് ബാധ രേഖപ്പെടുത്തുന്നത് ഇന്നാണ്.

ഏറ്റവും അവസാനം കൊവിഡ് ബാധ 12,000 ആയത് മാര്‍ച്ച് 9നാണ്. അന്ന് 9,927 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. ഒരു ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ സംസ്ഥാനവും മഹാരാഷ്ട്രയാണ്. ഒരു ലകഷത്തില്‍ കൂടുതല്‍ പേര്‍ മരിച്ച ഏഴ് രാജ്യങ്ങളാണ് ലോകത്തുള്ളത്.

Next Story

RELATED STORIES

Share it