ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ നടി ലെനക്ക് കൊവിഡ്
ബാംഗളൂര്‍ വിമാനത്താവളത്തില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ബംഗളൂരു: ഷൂട്ടിങ് പൂര്‍ത്തിയാക്കി ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ നടി ലെനക്ക് കോവിഡ് സ്ഥിരീകരിച്ചു. ബാംഗളൂര്‍ വിമാനത്താവളത്തില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിന്ന് എത്തിയതിനാല്‍ കൊവിഡിന്റെ വകഭേദമാണോയെന്ന് സംശയമുണ്ട്. കൂടുതല്‍ പരിശോധന നടത്തിയാലെ ഇത് വ്യക്തമാകൂ. താരം ഇപ്പോള്‍ ബാംഗളൂരുവിലാണ്.
നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഫൂട്ട് പ്രിന്റ്സ് ഓണ്‍ ദ വാട്ടര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ലെന ബ്രിട്ടനില്‍ എത്തിയത്. നടി നിമിഷ സജയനും ലെനക്കൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൊവിഡിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിയതോടെ ഇരുവരും ബ്രിട്ടനില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബ്രിട്ടനില്‍ നിന്ന് തിരിച്ചത്. കേരളത്തിലേക്കുള്ള കണക്ടിംഗ് വിമാനത്തിനായാണ് ലെന ബാംഗളൂരില്‍ ഇറങ്ങിയത്.
അവിടെവെച്ച് നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസ്റ്റീവായതോടെ ഇപ്പോള്‍ ബെംഗ്ലൂരു മെഡിക്കല്‍ കോളജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ട്രോമ കെയര്‍ സെന്ററിലെ ഐസലേഷനിലാണ്. കൊവിഡ് പുതിയ വകഭേദമാണോയെന്ന് അറിയാന്‍ കൂടുതല്‍ പരിശോധന നടത്തണം. പൂണെയിലെ വൈറോറളി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്.
RELATED STORIES
റെയില്‍വേപാലം നിര്‍മാണത്തില്‍ മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവന...
10 Aug 2022 1:13 PM GMTകാട്ടില്‍നിന്ന് തേക്ക് മുറിച്ചുകടത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറി...
10 Aug 2022 1:10 PM GMT'ശ്രീകാന്ത് ത്യാഗി ബിജെപിക്കാരൻ തന്നെ'; പാർട്ടിയെ വെട്ടിലാക്കി ഭാര്യ
10 Aug 2022 1:00 PM GMTപ്രവാചകനിന്ദ: നുപുര്‍ ശര്‍മയ്ക്കെതിരായ എല്ലാ എഫ്ഐആറുകളും ലയിപ്പിച്ച് ...
10 Aug 2022 12:14 PM GMTപോസ്റ്റ് ഓഫിസില്‍ പാഴ്സല്‍ പായ്ക്കിങ്ങിനും കുടുംബശ്രീ; നാളെ...
10 Aug 2022 12:02 PM GMTകേശവദാസപുരം മനോരമ കൊലപാതകം; ഇതരസംസ്ഥാന തൊഴിലാളി കൃത്യം നടത്തി...
10 Aug 2022 11:55 AM GMT