Latest News

ഒഡീഷയില്‍ നിയമസഭാ സമ്മേളനത്തിനു മുമ്പ് എല്ലാ എംഎല്‍എമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധം

ഒഡീഷയില്‍ നിയമസഭാ സമ്മേളനത്തിനു മുമ്പ് എല്ലാ എംഎല്‍എമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധം
X

ഭുവനേശ്വര്‍: ഒഡീഷ നിയമസഭയുടെ അടുത്ത സമ്മേളം ആരംഭിക്കുന്നതിനു മുന്നോടിയായി എല്ലാ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി.

സ്പീക്കര്‍ സൂര്യനാരായണ പത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആര്‍പി പിസിആര്‍ പരിശോധനയ്ക്കുവേണ്ടി നിയമസഭാ മതില്‍ക്കെട്ടിനുള്ളില്‍ മൂന്ന് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

നവംബര്‍ 20ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം ഡിസംബര്‍ 31നാണ് അവസാനിക്കുന്നത്. എല്ലാ എംഎല്‍എമാരും മന്ത്രിമാരും ഉദ്യോഗസ്ഥരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാവേണ്ടിവരുമെന്ന് സ്പീക്കര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it