Latest News

കൊവിഡ് പരിശോധനക്ക് 700 രൂപ ഈടാക്കി; കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിക്കെതിരേ സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ പരാതി

കൊവിഡ് പരിശോധനക്ക് 700 രൂപ ഈടാക്കി; കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിക്കെതിരേ സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ പരാതി
X

കൊടുങ്ങല്ലൂര്‍: കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച തുകയേക്കാള്‍ കൂടുതല്‍ ഈടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരേ സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ പരാതി. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയായ ക്രാഫ്റ്റ് ആശുപത്രിയ്‌ക്കെതിരേയാണ് സിപിഎം എടവിലങ്ങ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തൃശൂര്‍ ജില്ലാ കലക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി അയച്ചിട്ടുള്ളത്.

കൊടുങ്ങല്ലൂരിലുള്ള ഒരാള്‍ ആശുപത്രിയില്‍ പരിശോധനക്കായി ചെന്നപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച 500 രൂപക്ക് പകരം 700 രൂപ ഈടാക്കിയെന്ന് പരാതിയില്‍ പറയുന്നു. ബില്ലില്‍ സാംപിള്‍ കളക്ഷന്‍ ചാര്‍ജ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍ദേശങ്ങളെ സാങ്കേതികമായി കബളിപ്പിക്കുന്നതിനുവേണ്ടിയാണിതെന്ന് പരാതിയില്‍ പറയുന്നു.

കേരളത്തില്‍ നേരത്തെ 1,700 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധനക്ക് ഈടാക്കയിരുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അഞ്ഞൂറും നാനൂറും രൂപ ഈടാക്കുമ്പോഴാണ് ഇത്. കൂടുതല്‍ തുക ആവശ്യപ്പെട്ടുകൊണ്ട് ലാബുകാര്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നായിരുന്നു 1700 രൂപയില്‍ നിജപ്പെടുത്തിയത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നതിനെതിരേ പ്രതിഷേധം ശക്തമായതോടെ 1700 രൂപയില്‍ നിന്ന് അഞ്ഞൂറായി കുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇത് അനുസരിക്കാതെയാണ് ഇപ്പോള്‍ ആശുപത്രിക്കാര്‍ അധിക ചാര്‍ജ് ഈടാക്കുന്നത്.

Next Story

RELATED STORIES

Share it