Latest News

ആശങ്കയിൽ രാജ്യം: കൊവിഡ് കേസുകൾ 5000 ത്തിലേക്ക്

ആശങ്കയിൽ രാജ്യം: കൊവിഡ് കേസുകൾ 5000 ത്തിലേക്ക്
X

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. നിലവിൽ കേസുകൾ 5000 ത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ ഏഴു മരണം സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. വിഷയത്തിൽ സംസ്ഥാനങ്ങളോട് റിപോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

കേരളത്തിലും കൊവിഡ് കേസുകളിൽ ഇന്ന് വർധന രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം നേരിയ കുറവുണ്ടായിരുന്നെങ്കിലും എക്ടീവ് കേസുകളിൽ വീണ്ടും ഉണ്ടായ വർധനയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. നിലവിൽ കേരളത്തിൽ 1436 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നവരും ആശുപത്രിയിൽ പോകുന്നവരും മാസ്ക് വക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശം നൽകി.

Next Story

RELATED STORIES

Share it