കൊവിഡ്: കോട്ടയം ജില്ലയില്‍ അധിക നിയന്ത്രണങ്ങള്‍; നടപടികള്‍ കര്‍ശനമാക്കി

കോട്ടയം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡുകളിലും നിരീക്ഷണവും നടപടികളും കൂടുതല്‍ കര്‍ശനമാക്കി. നിലവില്‍ രോഗവ്യാപന തോത് കൂടുതലുള്ള 40 തദ്ദേശ സ്ഥാപന മേഖലകള്‍ പൂര്‍ണമായും അധിക നിയന്ത്രണത്തിന്റെ പരിധിയിലാണ്. ഇതിനു പുറമെ 36 തദ്ദേശസ്ഥാപനങ്ങളിലെ 358 വാര്‍ഡുകളിലും ഇതേ നിയന്ത്രണങ്ങള്‍ ബാധകമാണ്.
നിയന്ത്രിത മേഖലകളിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഓരോ വഴികള്‍ മാത്രമാണ് തുറന്നിടുക. പൂര്‍ണ നിയന്ത്രണമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണം ബാധകമായ വാര്‍ഡുകളെ ഒന്നിച്ച് ഒരു മേഖലയായി പരിഗണിച്ചാണ് നടപടികള്‍ സ്വീകരിക്കുന്നത്. രോഗവ്യാപനം ഇനിയും വര്‍ധിക്കാതിരിക്കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.
രോഗവ്യാപനം രൂക്ഷമായ എല്ലാ മേഖലകളിലും പ്രധാന റോഡുകള്‍ ഒഴികെയുള്ളവ അടയ്ക്കാനും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി ഡി. ശില്‍പ്പ അറിയിച്ചു.
ലോക് ഡൗണിനു പുറമെ ഈ മേഖലകളില്‍ ബാധകമായ നിയന്ത്രണങ്ങള്‍
പൊതുജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യരുത്
റേഷന്‍ കടകളും അവശ്യ വസ്തുക്കളുടെ വിതരണത്തിനുള്ള കടകളും മാത്രമേ വ്യാപാര സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന മറ്റു വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയായിരിക്കും.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഫോണ്‍ നമ്പര്‍ ഉപഭോക്താക്കളെ അറിയിക്കണം. ആവശ്യക്കാര്‍ക്ക് ഈ നമ്പരുകളില്‍ വിളിച്ചോ വാട്‌സപ് മുഖേനയോ മുന്‍കൂറായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തണം. ഇങ്ങനെ അറിയിക്കുന്നതനുസരിച്ച് പാക്കറ്റുകളിലാക്കി കടകളില്‍ എടുത്തു വയ്ക്കുന്ന സാധനങ്ങള്‍ കടയുടമകള്‍ അറിയിക്കുന്ന സമയത്ത് ശേഖരിക്കുകയോ ഹോം ഡെലിവറി നടത്തുകയോ ചെയ്യാം. ഈ സംവിധാനത്തിന്റെ ഏകോപനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കണം.
ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നതിന് അനുമതിയില്ല. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ വരെ പാഴ്‌സല്‍ സര്‍വീസോ ഹോം ഡെലിവറിയോ നടത്താം.
രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു വരെ അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. അടിയന്തര വൈദ്യ സഹായത്തിനുള്ള യാത്രയ്ക്ക് ഇളവുണ്ട്.
മരണാനന്തര ചടങ്ങുകള്‍ ഒഴികെ മറ്റൊരു ചടങ്ങുകള്‍ക്കും അനുമതിയില്ല. ചടങ്ങു നടത്തുന്നതിനു മുന്‍പ് കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ ഈവന്റ് രജിസ്‌ട്രേഷന്‍ എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല.
ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല.
നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ അനിവാര്യത ജനങ്ങളെ അറിയിക്കുന്നതിന് പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അനൗണ്‍സ്‌മെന്റ് നടത്തും.
ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നിരീക്ഷണം ഈ സ്ഥലങ്ങളിലുണ്ടാകും.
ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും ഐ.പി.സി സെക്ഷന്‍ 188, 269 പ്രകാരവും നിയമ നടപടികള്‍ സ്വീകരിക്കും.
പൂര്‍ണമായും അധിക നിയന്ത്രണങ്ങളുടെ പരിധിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങള്‍
1.ഏറ്റുമാനൂര്‍
2.ചങ്ങനാശേരി
3.കോട്ടയം
4.ഈരാറ്റുപേട്ട
5.പനച്ചിക്കാട്
6.പാമ്പാടി
7.മുണ്ടക്കയം
8.പുതുപ്പള്ളി
9.മണര്‍കാട്
10.പൂഞ്ഞാര്‍ തെക്കേക്കര
11.മറവന്തുരുത്ത്
12.കൂരോപ്പട
13.ഉദയനാപുരം
14.ആര്‍പ്പൂക്കര
15.മാടപ്പള്ളി
16.മാഞ്ഞൂര്‍
17.പള്ളിക്കത്തോട്
18.തിരുവാര്‍പ്പ്
19.രാമപുരം
20.അതിരമ്പുഴ
21.എലിക്കുളം
22.വെച്ചൂര്‍
23.നീണ്ടൂര്‍
24.കാണക്കാരി
25.എരുമേലി
26.കറുകച്ചാല്‍
27.വിജയപുരം
28.ഞീഴൂര്‍
29.കല്ലറ
30.കുമരകം
31.ഉഴവൂര്‍
32.കിടങ്ങൂര്‍
33.അകലക്കുന്നം
34.തൃക്കൊടിത്താനം
35.വാഴപ്പള്ളി
36.വാകത്താനം
37.തലയാഴം
38.ചെമ്പ്
39.കടുത്തുരുത്തി
40.പായിപ്പാട്
അധിക നിയന്ത്രണങ്ങള്‍ ബാധകമായ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍
പാലാ-7, 8, 23, 6, 20, 4, 14 , 2,
5,1 , 9, 15
വൈക്കം-2, 18, 25, 1, 5, 23, 10, 14, 3, 7,
9, 12, 26, 4, 21, 22, 17 , 8
തലപ്പലം-12,4, 10, 2,6, 5, 8, 9, 11
മീനടം- 4, 6, 12, 2,9, 1
തിടനാട്-10, 13 1, 2, 4, 14 , 5 ,12, 3
കങ്ങഴ-13 , 6 , 9 , 10 , 14, 1, 11, 12, 4,
5, 8
അയര്‍ക്കുന്നം-13,10, 8 , 12 , 9, 14, 7, 14 , 2,
5
കടനാട്-10, 8, 1,9,4
പാറത്തോട്-15, 3, 17, 18, 14, 4, 16, 19, 7,
6 , 5 , 13, 2, 9, 12
വാഴൂര്‍-3, 7, 10, 14, 9, 1, 8,11, 12, 13,
5,2
കാഞ്ഞിരപ്പള്ളി-12,14, 3, 6,15, 21, 8, 10, 17, 5,
7, 9, 11, 19, 16, 4, 21
ചിറക്കടവ്-20, 8, 19, 16, 9, 13, 2, 4, 5, 11,
12, 18, 7, 4, 17, 3,14 , 15, 1 ,
6,10
മുളക്കുളം-5, 6, 16, 1, 8, 14, 4, 11, 13, 15,
9, 3, 17, 10,2
കുറിച്ചി-4, 13, 6, 14, 8, 9, 20, 17, 11 ,19,
2, 3 ,5, 1, 12, 15, 16, 18,7
മണിമല-11, 15, 1, 7, 10 ,12, 3, 14, 5, 6,
8, 9, 13
മുത്തോലി- 9, 11, 13 , 5 , 7 , 10, 12
കടപ്ലാമറ്റം-12 , 7 , 6 , 4, 8
തലയോലപ്പറമ്പ്-10, 1, 6, 8, 9, 2, 3, 4, 7, 11, 12,
14, 15
വെള്ളൂര്‍-1, 14, 11, 12 , 9 , 2, 3, 10,
13, 16 , 8,4,15, 6
നെടുംകുന്നം-1, 2, 3, 4, 5, 6, 7, 8, 9, 11,
12, 13, 14, 15
ടിവി പുരം-7 , 9, 14, 3, 4, 10, 13 , 1 ,
8, 2, 5, 6, 11, 12
മൂന്നിലവ്-12, 11, 6
മരങ്ങാട്ടുപിള്ളി-8, 13, 6 , 5 , 4,14
മേലുകാവ്-8, 2 , 12 , 6, 10
ഭരണങ്ങാനം-9,7, 8 ,13, 4 , 1
കോരുത്തോട്-4, 11, 2, 12, 13 , 9
പൂഞ്ഞാര്‍-2
കൂട്ടിക്കല്‍-2, 5, 6, 7, 8, 10, 12, 1
വെളിയന്നൂര്‍-5, 11 ,2,3,6, 9,10,12,13, 8
കൊഴുവനാല്‍-11, 8
കുറവിലങ്ങാട്-3, 14,5, 12 , 2, 7, 1, 11
കരൂര്‍-14, 9, 11, 7, 2, 1, 15 , 13, 6,
8, 10, 12, 5
തീക്കോയി-1, 13, 11
മീനച്ചില്‍-4, 7, 11, 1,2, 3, 6, 9, 13, 12,
8
വെള്ളാവൂര്‍-5, 7, 8, 9, 10
അയ്മനം-7, 9, 2, 8, 14, 16, 13, 19,
10, 12, 15, 6
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTരണ്ടുവയസ്സുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ചു
4 Feb 2023 5:03 PM GMTബജറ്റ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചു-...
4 Feb 2023 4:59 PM GMTതമിഴ്നാട്ടില്‍ സാരി വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാലുപേര്‍...
4 Feb 2023 3:45 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി...
4 Feb 2023 2:34 PM GMT