Latest News

കൊവിഡ്: വയനാട് ജില്ലയില്‍ 98 പേര്‍ക്ക് രോഗമുക്തി; 238 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ്: വയനാട് ജില്ലയില്‍ 98 പേര്‍ക്ക് രോഗമുക്തി; 238 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

വയനാട്: ജില്ലയില്‍ 238 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 98 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11,408 ആയി. 9,763 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവില്‍ 1570 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 819 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി സ്വദേശികളായ 27 പേര്‍, പടിഞ്ഞാറത്തറ 21 പേര്‍, ബത്തേരി 20 പേര്‍, കല്‍പ്പറ്റ, പനമരം 18 പേര്‍ വീതം, കണിയാമ്പറ്റ 16 പേര്‍, കോട്ടത്തറ, അമ്പലവയല്‍, പുല്‍പ്പള്ളി 15 പേര്‍ വീതം, വൈത്തിരി, മുട്ടില്‍ 12 പേര്‍ വീതം, മുപ്പൈനാട് 11 പേര്‍, പൂതാടി 9 പേര്‍, തരിയോട് 7 പേര്‍, തിരുനെല്ലി 5 പേര്‍, മേപ്പാടി, നെന്മേനി, നൂല്‍പ്പുഴ, പൊഴുതന 3 പേര്‍ വീതം, മീനങ്ങാടി 2 പേര്‍, തവിഞ്ഞാല്‍, എടവക, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

98 പേര്‍ക്ക് രോഗമുക്തി

കല്‍പ്പറ്റ സ്വദേശികളായ 12 പേര്‍, മേപ്പാടി 8 പേര്‍, ബത്തേരി 7 പേര്‍, വൈത്തിരി 6 പേര്‍, പൊഴുതന, കണിയാമ്പറ്റ 5 പേര്‍ വീതം, മൂപ്പൈനാട്, മാനന്തവാടി, കോട്ടത്തറ, പൂതാടി 4 പേര്‍ വീതം, എടവക, പനമരം 3 പേര്‍ വീതം, നെന്മേനി, മീനങ്ങാടി, തൊണ്ടര്‍നാട്, വേങ്ങപ്പള്ളി, തവിഞ്ഞാല്‍ 2 പേര്‍ വീതം, മുട്ടില്‍, നൂല്‍പ്പുഴ, തരിയോട്, തിരുനെല്ലി, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്തരും ഒരു തമിഴ്നാട് സ്വദേശിയും വീടുകളില്‍ ചികിത്സയിലുള്ള 17 പേരുമാണ് രോഗമുക്തരായത്്.

913 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 913 പേരാണ്. 501 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9,145 പേര്‍. ഇന്ന് വന്ന 100 പേര്‍ ഉള്‍പ്പെടെ 834 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1,054 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 1,71,797 സാംപിളുകളില്‍ 1,71,240 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 1,59,832 നെഗറ്റീവും 1,1,408 പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it