Latest News

കൊവിഡ്: രാജ്യത്തെ 78.82 ശതമാനം പ്രതിദിന രോഗമുക്തരും 10 സംസ്ഥാനങ്ങളില്‍ നിന്ന്

കൊവിഡ്: രാജ്യത്തെ 78.82 ശതമാനം പ്രതിദിന രോഗമുക്തരും 10 സംസ്ഥാനങ്ങളില്‍ നിന്ന്
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം ഏതാനും സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കേന്ദ്രീകരിച്ചിരിക്കുന്നതിനൊപ്പം തന്നെ രോഗമുക്തരുടെ എണ്ണവും ചില സംസ്ഥാനങ്ങൡ കേന്ദ്രീകരിച്ചിരിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലം. കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടി രാജേഷ് ഭൂഷനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

പ്രതിദിന രോഗമുക്തിയുടെ എണ്ണത്തില്‍ കേരളമാണ് മുന്നിലുള്ളത്. ഡിസംബര്‍ 1ാംതിയ്യതി 6,055 പേരാണ് കേരളത്തില്‍ നിന്ന് രോഗമുക്തരായത്. അതിന് തൊട്ടു താഴെ ഡല്‍ഹിയാണ് 5,824 രോഗികള്‍.

പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 3,837 പേര്‍ക്കാണ് രോഗം ബാധിച്ചത്. അടുത്ത സ്ഥാനം ഡല്‍ഹിയ്ക്കാണ് 3,726 രോഗികള്‍. കേരളം മൂന്നാം സ്ഥാനത്താണ് 3,382 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

24 മണിക്കൂറിനുള്ളില്‍ 482 പേരാണ് രാജ്യത്ത് മരിച്ചത്. അതില്‍ 81.12 ശതമാനവും 10 സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നാണ്.

ഡല്‍ഹിയില്‍ മരണസംഖ്യ അപകടകരമായ നിലയിലാണ്. ഇന്ന് മരിച്ചവരില്‍ 22.4 ശതമാനവും ഡല്‍ഹിയിലാണ്, 108 പേര്‍. മഹാരാഷ്ട്രയില്‍ 80ഉം പശ്ചിമ ബംഗാളില്‍ 48ഉം പേര്‍ മരിച്ചു.

അതേസമയം കൊവിഡ് വ്യാപനം ചുരുങ്ങിവരുന്നതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായാണ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്. നേരത്തെ 7.15 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് 6.99 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. ആകെ കൊവിഡ് പരിശോധനയില്‍ പോസിറ്റിവ് ആകുന്നവരുടെ നിരക്കാണ് കൊവിഡ് പോസിറ്റിവിറ്റി നിരക്ക്.

രാജ്യത്ത് നിലവില്‍ 94,62,810 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 11,349 പേര്‍ക്ക് രോഗമുക്തിയുമുണ്ടായി.

രാജ്യത്ത് ഇതുവരെ 88,89,585 പേരാണ് രോഗമുക്തി നേടിയത്. അത് ആകെ രോഗം ബാധിച്ചവരുടെ 93.94 ശതമാനമാണ്. രോഗമുക്തരും സജീവരോഗികളും തമ്മിലുള്ള വ്യത്യാസം നിലവില്‍ 84,53,982 ആണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

Next Story

RELATED STORIES

Share it