മലപ്പുറത്ത് ഇന്ന് 355 പേര്‍ക്ക് കൊവിഡ്; 272 പേര്‍ക്കു രോഗമുക്തി

X
BSR23 Feb 2021 1:00 PM GMT
മലപ്പുറം: ജില്ലയില്‍ ഇന്ന് 355 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 272 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,12,686 ആയി. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 333 ആണ്. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 07, വിദേശ രാജ്യത്ത് നിന്നെത്തിയവര്‍ 03, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 12, രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവര്‍ 2,885 എന്നിങ്ങനെയാണ് കണക്ക്. കൊവിഡ് പ്രത്യേക ആശുപത്രികളില്‍ 190 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 92 പേരും കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 59 പേരും കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തിലുള്ളവര്‍ 23,627 പേരാണ്. കൊവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം 561 ആണ്.
Covid: 355 cases in Malappuram today
Next Story