വയനാട് ജില്ലയില്‍ 73 പേര്‍ക്ക് കൂടി കൊവിഡ്

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 73 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 29 പേര്‍ രോഗമുക്തി നേടി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.16 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 136001 ആയി. 134432 പേര്‍ രോഗമുക്തരായി. നിലവില്‍ 765 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 733 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 731 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു.
പുതുതായി നിരീക്ഷണത്തിലായ 968 പേര്‍ ഉള്‍പ്പെടെ ആകെ 6715 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1039 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി 9, പൂതാടി 6, മാനന്തവാടി, മുള്ളന്‍കൊല്ലി, പനമരം 5 വീതം, നെന്മേനി, തരിയോട് 4 വീതം, കണിയാമ്പറ്റ, മൂപ്പൈനാട്, പടിഞ്ഞാറത്തറ, പൊഴുതന, പുല്‍പ്പള്ളി, വെള്ളമുണ്ട 3 വീതം, എടവക, മേപ്പാടി, വൈത്തിരി 2 വീതം, അമ്പലവയല്‍, കല്‍പ്പറ്റ, മീനങ്ങാടി, മുട്ടില്‍, തിരുനെല്ലി, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി എന്നിവടങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമെ ഗോവയില്‍ നിന്നും വന്ന മുട്ടില്‍ സ്വദേശിക്കും ഡല്‍ഹിയില്‍ നിന്നും വന്ന എടവക സ്വദേശിക്കും ദുബായില്‍ നിന്നും വന്ന കണിയാമ്പറ്റ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
RELATED STORIES
100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMT