Latest News

വയനാട് ജില്ലയില്‍ 128 പേര്‍ക്ക് കൂടി കൊവിഡ്

വയനാട് ജില്ലയില്‍ 128 പേര്‍ക്ക് കൂടി കൊവിഡ്
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 128 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 61 പേര്‍ രോഗമുക്തി നേടി. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.09 ആണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135928 ആയി. 134403 പേര്‍ രോഗമുക്തരായി. നിലവില്‍ 666 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 636 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 731 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു.

പുതുതായി നിരീക്ഷണത്തിലായ 521 പേര്‍ ഉള്‍പ്പെടെ ആകെ 6473 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1017 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി 23, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി 11 വീതം, മേപ്പാടി 10, കല്‍പ്പറ്റ, പനമരം 9 വീതം, കണിയാമ്പറ്റ 7, നെന്മേനി, പൂതാടി, വൈത്തിരി 5 വീതം, മാനന്തവാടി, തരിയോട് 4 വീതം, മീനങ്ങാടി, മൂപ്പൈനാട്, മുട്ടില്‍, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ 3 വീതം, തവിഞ്ഞാല്‍, വെങ്ങപ്പള്ളി 2 വീതം, കോട്ടത്തറ, തിരുനെല്ലി, വെള്ളമുണ്ട എന്നിവടങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it