Latest News

കൊവിഡ് അയയുന്നില്ല; ലോകത്ത് 24 മണിക്കൂറിനിടെ 1.60 ലക്ഷം പുതിയ രോഗബാധിതര്‍

അമേരിക്കയിലാണ് പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,000 ലേറെ പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.

കൊവിഡ് അയയുന്നില്ല; ലോകത്ത് 24 മണിക്കൂറിനിടെ 1.60 ലക്ഷം പുതിയ രോഗബാധിതര്‍
X

ജനീവ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.60 ലക്ഷത്തോളം പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,249,377 ആയി. 24 മണിക്കൂറിനിടെ 3000ല്‍ അധികം പേര്‍ മരിച്ചു.ആകെ 5,04,410 പേര്‍ രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചു. 55,53,495 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,185,953 പേരാണ് ചികില്‍സയിലുള്ളത്

അമേരിക്കയിലാണ് പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,000 ലേറെ പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ അമേരിക്കയിലെ ആകെ രോഗികളുടെ എണ്ണം 26,37077 ആയി. ഇന്നലെ 288 മരണമാണ് അമേരിക്കയില്‍ റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 12,8437. ബ്രസീലില്‍ 28,000ല്‍ അധികം ആളുകള്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. പുതിയ സാഹചര്യത്തില്‍ ബെയ്ജിങിലും ലോക്ക്ഡൗണ്‍ കര്‍ശനമാക്കി. യൂറോപ്യന്‍ രാജ്യങ്ങളില്‍ 34738 പേര്‍ മരിച്ച ഇറ്റലിയില്‍ മാര്‍ച്ച് ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് മരണസംഖ്യയില്‍ വന്‍ വര്‍ദ്ധന ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം കൊവിഡ് ഇനിയും നിയന്ത്രണവിധേയമാകാത്ത ബ്രിട്ടന്‍ കൂടുതല്‍ ഇളവുകളിലേക്ക് കടക്കുകയാണ്.

രോഗവ്യാപനത്തില്‍ അമേരിക്കയ്ക്കും ബ്രസീലിനും റഷ്യക്കും പിന്നില്‍ നാലാമതാണ് ഇന്ത്യ. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ന് 19,459 ത്തിലധികം പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു.




Next Story

RELATED STORIES

Share it