Latest News

പാലക്കാട് ജില്ലയില്‍ ഇന്ന് 439 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 602 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 439 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 602 പേര്‍ക്ക് രോഗമുക്തി
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 439 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 302 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 127 പേര്‍, 9 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും. 602 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4967 പരിശോധന നടത്തിയതിലാണ് 439 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 8.83 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് നഗരസഭ സ്വദേശികള്‍ 75 പേര്‍

കിഴക്കഞ്ചേരി സ്വദേശികള്‍ 18 പേര്‍

അമ്പലപ്പാറ, അയിലൂര്‍ സ്വദേശികള്‍ 17 പേര്‍ വീതം

ഒറ്റപ്പാലം നഗരസഭാ സ്വദേശികള്‍ 16 പേര്‍.

എരിമയൂര്‍ സ്വദേശികള്‍ 13 പേര്‍.

ആലത്തൂര്‍, പുതുശ്ശേരി, ഷൊര്‍ണൂര്‍ സ്വദേശികള്‍ 12 പേര്‍ വീതം.

കാവശ്ശേരി സ്വദേശികള്‍ 11 പേര്‍.

പിരായിരി സ്വദേശികള്‍ 10 പേര്‍.

കൊപ്പം, കുലുക്കല്ലൂര്‍, നെന്മാറ, ഓങ്ങല്ലൂര്‍, വണ്ടാഴി സ്വദേശികള്‍ ഒമ്പത് പേര്‍ വീതം.

വടക്കഞ്ചേരി സ്വദേശികള്‍ എട്ടു പേര്‍.

ലക്കിടിപേരൂര്‍, നാഗലശ്ശേരി സ്വദേശികള്‍ ഏഴ് പേര്‍ വീതം.

പറളി, പെരുവെമ്പ് സ്വദേശികള്‍ ആറ് പേര്‍ വിതം.

അകത്തെതറ, മണ്ണാര്‍ക്കാട്, എലപ്പുള്ളി, കണ്ണാടി, കപ്പൂര്‍, വടകരപതി, പല്ലശ്ശന, വടവന്നൂര്‍, വാണിയംകുളം സ്വദേശികള്‍ അഞ്ചു പേര്‍ വീതം.

അലനല്ലൂര്‍, ചിറ്റൂര്‍തത്തമംഗലം, മേലാര്‍കോട്, തേങ്കുറിശ്ശി, തൃത്താല സ്വദേശികള്‍ നാല് പേര്‍ വീതം.

അഗളി, എലവഞ്ചേരി, കുഴല്‍മന്ദം, നല്ലേപ്പിള്ളി, നെല്ലിയാമ്പതി, പൊല്‍പ്പുള്ളി, ശ്രീകൃഷ്ണപുരം, തരൂര്‍, തച്ചമ്പാറ സ്വദേശികള്‍ മൂന്നു പേര്‍ വീതം.

കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, കരിമ്പ, കൊടുമ്പ്, കൊടുവായൂര്‍, കോട്ടായി, കോട്ടോപ്പാടം, കുത്തനൂര്‍, മരുതറോഡ്, മാത്തൂര്‍, മുതലമട, പട്ടാമ്പി, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, പുതുക്കോട്, തിരുവേഗപ്പുറ സ്വദേശികള്‍ രണ്ടുപേര്‍ വീതം.

ആനക്കര, അനങ്ങനടി, ചലവറ, എരുത്തേമ്പതി, കണ്ണമ്പ്ര, കടമ്പഴിപ്പുറം, കരിമ്പുഴ, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, മലമ്പുഴ, മണ്ണൂര്‍, മുതുതല, നെല്ലായ, പരുതൂര്‍, പട്ടിത്തറ, പുതുനഗരം, പുതുപ്പരിയാരം, തെങ്കര, തിരുമിറ്റക്കോട്, ത്രിക്കടീരി, വല്ലപ്പുഴ, വെള്ളിനേഴി, വിളയൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4012 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ് ജില്ലയിലും 7 പേര്‍ വയനാട് ജില്ലയിലും 10 പേര്‍ എറണാകുളം ജില്ലയിലും 14 പേര്‍ ആലപ്പുഴ ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും 17 പേര്‍ കൊല്ലം ജില്ലയിലും 18 പേര്‍ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേര്‍ കണ്ണൂര്‍ ജില്ലയിലും 23 പേര്‍ തിരുവനന്തപുരം ജില്ലയിലും 83 പേര്‍ കോഴിക്കോട് ജില്ലയിലും 102 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 246 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Next Story

RELATED STORIES

Share it