തൃശൂര്‍ ജില്ലയില്‍ 66 പേര്‍ക്ക് കൂടി കൊവിഡ്; 71 പേര് രോഗമുക്തരായി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 66 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 38 പേരും വീട്ടു നിരീക്ഷണത്തിലുള്ള 684 പേരും ചേര്‍ന്ന് 788 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്. 71 പേര് രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,68,322 ആണ്. 6,62,600 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്. ജില്ലയില്‍ വ്യാഴാഴ്ച സമ്പര്‍ക്കം വഴി 66 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
2,263 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 908 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1244 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 111 പേര്‍ക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആര്‍/ആര്‍ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 43,43,438 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 02.92% ആണ്.
ജില്ലയില്‍ ഇതുവരെ 49,98,981 ഡോസ് കോവിഡ് 19 വാക്സിന് വിതരണം ചെയ്തു. ഇതില്‍ 25,60,770 പേര് ഒരു ഡോസ് വാക്സിനും, 23,39,361 പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയില്‍ 98,850 പേര് കരുതല്‍ ഡോസ് വാക്സിന് സ്വീകരിച്ചു.
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT