തൃശൂര്‍ ജില്ലയില്‍ 262 പേര്‍ക്ക് കൂടി കൊവിഡ്; 598 പേര് രോഗമുക്തരായി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 262 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 598 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,035 ആണ്. ജില്ലയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,44,039 ആണ്. 5,37,839 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്.ജില്ലയില്‍ തിങ്കളാഴ്ച സമ്പര്‍ക്കം വഴി 256 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെആരോഗ്യ പ്രവര്‍ത്തകരായ 02 പേര്‍ക്കും ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 3,988 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,075 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2,755 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 158 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 37,17,995 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.57% ആണ്.
ജില്ലയില്‍ ഇതുവരെ 41,12,610 ഡോസ് കോവിഡ് 19 വാക്സിന് വിതരണം ചെയ്തു. ഇതില്‍ 23,41,694 പേര് ഒരു ഡോസ് വാക്സിനും, 17,70,916 പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT