- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി സ്ഥിരീകരിച്ചു; ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം എട്ടായി
കല്‍പകഞ്ചേരി കന്മനം സ്വദേശിയായ 49കാരനും തിരൂര്‍ പുല്ലൂര്‍ സ്വദേശിയായ 39കാരനും വണ്ടൂര്‍ അയനിക്കോട് സ്വദേശിയായ 36കാരനുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

മലപ്പുറം: ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കല്‍പകഞ്ചേരി കന്മനം സ്വദേശിയായ 49കാരനും തിരൂര്‍ പുല്ലൂര്‍ സ്വദേശിയായ 39കാരനും വണ്ടൂര്‍ അയനിക്കോട് സ്വദേശിയായ 36കാരനുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ദുബയിയില്‍ നിന്നും ഷാര്‍ജ വഴി മാര്‍ച്ച് 22ന് രാവിലെ 6.30ന് തിരുവനന്തപുരത്തെത്തിയ എഐ 968 എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് വണ്ടൂര്‍ അയനിക്കോട് സ്വദേശി. ഇയാളിപ്പോള്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.
കല്‍പകഞ്ചേരി കന്മനം സ്വദേശി മാര്‍ച്ച് 22ന് ഇ.വൈ ഇത്തിഹാദ് എയര്‍ വിമാനത്തില്‍ ദുബായിയില്‍ നിന്നും രാവിലെ എട്ടു മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനക്കു വിധേയനായ ശേഷം ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 25ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി.
തിരൂര്‍ പുല്ലൂര്‍ സ്വദേശിയും മാര്‍ച്ച് 22ന് ദുബായിയില്‍ നിന്നാണ് എത്തിയത്. രാവിലെ 7.30ന് ബാംഗ്ലൂരിലെത്തിയ ഇ.കെ 564 എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. ബാംഗ്ലൂരില്‍ നിന്ന് ടെമ്പോ ട്രാവലര്‍ വാഹനത്തില്‍ കേരള അതിര്‍ത്തിയിലെത്തി പിന്നീട് ആംബുലന്‍സില്‍ തലശ്ശേരി ഗവ ആശുപത്രിയിലെത്തി പരിശോധനക്കു വിധേയനായി. മാര്‍ച്ച് 23ന് രാവിലെ ആംബുലന്‍സില്‍ തിരൂര്‍ പുല്ലൂരിലെ വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞു. കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
ഇവര്‍ സഞ്ചരിച്ച വിമാനങ്ങളിലെ യാത്രക്കാരും നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരും വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















