Latest News

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വീണ്ടും 3,000 കടന്നു

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വീണ്ടും 3,000 കടന്നു
X

മലപ്പുറം: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. 3,251 പേര്‍ക്കാണ് ഇന്ന് (ഏപ്രില്‍ 27) ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26,145 ആയി.

ഇന്ന് രോഗബാധിതരായവരില്‍ 3,097 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. 143 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈറസ് ബാധിതരില്‍ രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെ ജില്ലയില്‍ 660 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

42,646 പേരാണ് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുള്ളത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 542 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 263 പേരും 207 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. അതേസമയം 704 പേരാണ് ഇന്ന് ജില്ലയില്‍ കൊവിഡ് വിമുക്തരായത്. ഇവരുള്‍പ്പടെ ജില്ലയില്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 1,29,509 ആയി.

ജില്ലയില്‍ ഇതുവരെ 5,44,817 പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 4,74,231 പേര്‍ ഒന്നാം ഘട്ട വാക്സിനും 70,586 പേര്‍ രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകരില്‍ 38,272 പേര്‍ ഒന്നാം ഡോസും 24,432 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. കൊവിഡ് മുന്നണി പോരാളികളില്‍ 14,629 പേര്‍ക്ക് ഒന്നാം ഡോസും 13,361 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,499 പേര്‍ ആദ്യ ഘട്ട വാക്സിനും 10,572 പേര്‍ രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 45 വയസിനു മുകളില്‍ പ്രായമുള്ള 3,87,831 പേര്‍ ആദ്യഘട്ട വാക്സിനും 22,221 പേര്‍ രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it