Latest News

കൊവിഡ് 19: മസ്‌ക്കറ്റില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് കരിപ്പൂരിലെത്തും

കൊവിഡ് 19: മസ്‌ക്കറ്റില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് കരിപ്പൂരിലെത്തും
X

മലപ്പുറം: മസ്‌ക്കറ്റില്‍ നിന്നുള്ള പ്രവാസികളുമായി ഐ.എക്‌സ് 350 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന് (മെയ് 21) വൈകീട്ട് 4.25ന് കരിപ്പൂരിലെത്തും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും മാഹിയില്‍ നിന്നുമായി 197 പ്രവാസികള്‍ ഇന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എറണാകുളത്ത് നിന്ന് രണ്ട് പേര്‍, ഇടുക്കി ഒന്ന്, കണ്ണൂര്‍ ആറ്, കാസര്‍ഗോഡ് ആറ്, കൊല്ലം അഞ്ച്, കോട്ടയം ഒന്ന്, കോഴിക്കോട് 72, പാലക്കാട് 21, പത്തനംതിട്ട ഒന്ന്, തൃശൂര്‍ ഏഴ്, വയനാട് അഞ്ച്, മലപ്പുറം 68 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവാസികളുടെ കണക്ക്. ഇവരെ കൂടാതെ മാഹിയില്‍ നിന്ന് രണ്ട് പേരും വിമാനത്തിലുണ്ട്.

എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് മതിയായ താമസ ഭക്ഷണ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹ്‌റലി അറിയിച്ചു.

പ്രത്യേക പരിഗണനയിലുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങള്‍ മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. ഇങ്ങനെ എത്തുന്നവര്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിമാനം എത്തുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും tthps://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. െ്രെഡവര്‍ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. െ്രെഡവര്‍ മാസ്‌കും കയ്യുറകളും നിര്‍ബന്ധമായും ധരിക്കണം. െ്രെഡവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തില്‍ അനുവദിക്കില്ല. വാഹനത്തിന്റെ മുന്‍സീറ്റില്‍ െ്രെഡവര്‍ക്കു പുറമെ മറ്റ് യാത്രക്കാരും പാടില്ല.

Next Story

RELATED STORIES

Share it