ചെന്നൈയില്‍ നാളെ മുതല്‍ ലോക്ക് ഡൗണില്‍ ഇളവ്
BY BRJ5 July 2020 12:59 PM GMT

X
BRJ5 July 2020 12:59 PM GMT
ചെന്നൈ: ചെന്നൈയിലും തമിഴ്‌നാട്ടിലെ ഏതാനും ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നാളെ മുതല്‍ ഇളവ് നല്‍കും. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ജൂണ്‍ 6 മുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. എല്ലാ പലചരക്ക് പച്ചക്കറി കടകള്‍ക്കും 12 മണിക്കൂര്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. രാവിലെ ആറിന് തുടങ്ങി രാത്രി ആറ് വരെ പലചരക്ക്- പച്ചക്കറി കടകള്‍ തുറന്നിരിക്കാം.
ചെന്നൈ, തിരുവള്ളുവര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ 12 മണിക്കൂര്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 19 മുതലാണ് നിലവില്‍ വന്നത്.
സംസ്ഥാനത്ത് ഇതുവരെ 1,07,001 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 60,592 പേര്‍ രോഗമുക്തരാക്കി. 1385 പേര്‍ മരിച്ചു.
Next Story
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന് ദുരന്തങ്ങള്
3 Jun 2023 10:33 AM GMTആവര്ത്തിക്കുന്ന ട്രെയിന് ദുരന്തങ്ങള്; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT