Latest News

കൊവിഡ് 19: രോഗമുക്തിനിരക്ക് 60 ശതമാനം പിന്നിട്ടു; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത് 20,033 പേര്‍ക്ക്, രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1.5 ലക്ഷത്തില്‍ അധികം

സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്‌ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമയബന്ധിതപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചത്.

കൊവിഡ് 19: രോഗമുക്തിനിരക്ക് 60 ശതമാനം പിന്നിട്ടു; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത് 20,033 പേര്‍ക്ക്, രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1.5 ലക്ഷത്തില്‍ അധികം
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ക്യാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉന്നതതല യോഗം ഇന്നു നടന്നു. രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് 60 ശതമാനം പിന്നിട്ടു. 60.73 ശതമാനമാണ് ഇന്ന് രോഗമുക്തി നിരക്ക്. സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്‌ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമയബന്ധിതപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,033 പേരാണ് കോവിഡ്19 രോഗമുക്തരായത്. രാജ്യത്ത് രോഗം ഭേദമായവരുടെ ആകെ എണ്ണം 3,79,891 ആണ്.

നിലവില്‍ 2,27,439 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,52,452 എണ്ണം അധികമായി. 'ടെസ്റ്റ്, ട്രെയ്‌സ്, ട്രീറ്റ്' നയത്തിന്റെ ഭാഗമായി പരിശോധനകള്‍ വേഗത്തിലാക്കിയിരിക്കുകയാണ്. രാജ്യത്തിതുവരെ 93 ലക്ഷത്തോളം പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,41,576 സാംപിളാണ് പരിശോധിച്ചത്. ആകെ പരിശോധിച്ച സാമ്പിളുകള്‍ 92,97,749.

പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1074 ആയി വര്‍ധിപ്പിച്ചു. ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 775 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 299 ഉം ആണ്.


Next Story

RELATED STORIES

Share it