Latest News

കൊവിഡ്19: കുവൈത്തില്‍ ഇന്ന് നാല് മരണം; 24 മണിക്കൂറിനുള്ളില്‍ 668 പേര്‍ക്ക് രോഗബാധ

കൊവിഡ്19: കുവൈത്തില്‍ ഇന്ന് നാല് മരണം; 24 മണിക്കൂറിനുള്ളില്‍ 668 പേര്‍ക്ക് രോഗബാധ
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് 4 പേര്‍ മരിച്ചു. ഇന്ന് 668 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 731 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

രാജ്യത്ത് ഇതുവരെ 73,068 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 64,759 പേരുടെ രോഗം ഭേദമായി. 7,823 പേര്‍ ആശുപത്രിയില്‍ തുടരുന്നു. അതില്‍ 110 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 486 പേര്‍ മരിക്കുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3, 658 പേര്‍ക്കാണ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 5,39,461 ആയി.

Next Story

RELATED STORIES

Share it