Latest News

കൊവിഡ് 19 സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് 19 സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു
X

റിയാദ്: കൊവിഡ് 19 ബാധിച്ച് സൗദി തലസ്ഥാനമായ റിയാദില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം മൈനാഗപ്പള്ളി തുണ്ടില്‍ കിഴക്കതില്‍ സ്വദേശി ശരീഫ് ഇബ്രാഹീം കുട്ടി( 43)യാണ് ശുമൈസി ആശുപത്രിയില്‍ മരിച്ചത്. 16 വര്‍ഷമായി സൗദിയിലായിരുന്നു. ഏഴ് മാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

നേരത്തെ അസുഖബാധിതനായിരുന്നു. പിന്നീട് കടുത്ത പനി ബാധിച്ച നിലയില്‍ 23 ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

റിയാദ് അസീസിയ പച്ചക്കറി മാര്‍ക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. കൂടെ ജോലി ചെയ്ത രണ്ടു ജ്യേഷ്ഠന്‍മാര്‍ ക്വാറന്റീനില്‍ കഴിയുകയാണ്.

ഭാര്യ: സജീന, രണ്ട് മക്കള്‍: ജാസ്മി, മുഹമ്മദ് ഷാന്‍.

പിതാവ് : ഇബ്രാഹിം കുട്ടി, ഉമ്മ : ശരീഫ ബീവി

മകള്‍ ജാസ്മി എട്ടിലും മകന്‍ മുഹമ്മദ് ഷാന്‍ അഞ്ചിലും പഠിക്കുന്നു.





Next Story

RELATED STORIES

Share it