Latest News

കൊവിഡ് 19: പത്തനംതിട്ടയില്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊവിഡ് 19: പത്തനംതിട്ടയില്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
X

പത്തനംതിട്ട: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പത്തനംതിട്ടയില്‍ 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് 28ന് ഡല്‍ഹിയില്‍ നിന്നെത്തിയ മെഴുവേലി സ്വദേശിനിയായ 68 വയസുകാരി, മെയ് 21 ന് ദുബായില്‍ നിന്നെത്തിയ പുറമറ്റം, വെണ്ണിക്കുളം സ്വദേശിനിയായ 72 വയസുകാരി, മെയ് 21ന് ദുബായില്‍ നിന്നെത്തിയ ചെറുകോല്‍, കാട്ടൂര്‍ സ്വദേശിനിയായ 74 വയസുകാരി, മെയ് 26 ന് കുവൈറ്റില്‍ നിന്നെത്തിയ കോഴഞ്ചേരി സ്വദേശിനിയായ 27 വയസുകാരി, മെയ് 29ന് ഡല്‍ഹിയില്‍ നിന്നെത്തിയ മല്ലപ്പളളി സ്വദേശിനിയായ 29 വയസുകാരി, മെയ് 27ന് ഗുജറാത്ത് നിന്നെത്തിയ വളളംകുളം സ്വദേശിനിയായ 27 വയസുകാരി, മെയ് 28ന് കുവൈറ്റില്‍ നിന്നെത്തിയ തുമ്പമണ്‍, മുട്ടം സ്വദേശിനിയായ 58 വയസുകാരി, മെയ് 28ന് കുവൈറ്റില്‍ നിന്നെത്തിയ തുമ്പമണ്‍, മുട്ടം സ്വദേശിയായ 60 വയസുകാരന്‍, മെയ് 29ന് അബുദാബിയില്‍ നിന്നെത്തിയ ഇടയാറന്മുള സ്വദേശിയായ 41 വയസുകാരന്‍, ജൂണ്‍ രണ്ടിന് ചെന്നൈയില്‍ നിന്നെത്തിയ പെരുനാട്, മണിയാര്‍ സ്വദേശിയായ 28 വയസുകാരന്‍, മെയ് 26ന് കുവൈറ്റില്‍ നിന്നും എത്തിയ പറക്കോട് സ്വദേശിനിയായ 31 വയസുകാരി, മെയ് 29ന് അബുദാബിയില്‍ നിന്നെത്തിയ പന്തളം സ്വദേശിയായ 67 വയസുകാരന്‍, മെയ് 22ന് ദുബായില്‍ നിന്നെത്തിയ അടൂര്‍ സ്വദേശിയായ 64 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 103 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് ആരും രോഗവിമുക്തരായില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 25 ആണ്. നിലവില്‍ ജില്ലയില്‍ 77 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 72 പേര്‍ ജില്ലയിലും, അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികില്‍സയിലാണ്.

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 42 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ അഞ്ചു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ രണ്ടു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 30 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 22 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 101 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 27 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 90 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 3327 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 895 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്ന് തിരിച്ചെത്തിയ 31 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 292 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 4312 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 120 കൊവിഡ് കെയര്‍ സെന്ററുകള്‍ സജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1100 പേര്‍ താമസിക്കുന്നുണ്ട്. ജില്ലയില്‍ 216 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 9421 സാംപിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.

ജില്ലയില്‍ 193 സാംപിളുകള്‍ നെഗറ്റീവായി റിപോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാംപിളുകളില്‍ 99 എണ്ണം പൊസിറ്റീവായും 8644 എണ്ണം നെഗറ്റീവായും റിപോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 469 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Next Story

RELATED STORIES

Share it