Latest News

ഡല്‍ഹി എയിംസിലും കുട്ടികളില്‍ കൊവാക്‌സിന്‍ പരീക്ഷണം തുടങ്ങി

ഡല്‍ഹി എയിംസിലും കുട്ടികളില്‍ കൊവാക്‌സിന്‍ പരീക്ഷണം തുടങ്ങി
X

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലും കുട്ടികളില്‍ കൊവാക്‌സിന്‍ പരീക്ഷണം തുടങ്ങിയതായി ഡല്‍ഹി എയിംസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നേരത്തെ പട്‌നയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) കൊവാക്‌സിന്‍ പരീക്ഷണം തുടങ്ങിയിരുന്നു. രണ്ടിനും പതിനെട്ടിനും ഇടയിലുള്ള കുട്ടികളില്‍ കൊവാക്‌സിന്‍ ഫലപ്രദമാണോ എന്നാണ് പരീക്ഷിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനാണ് കൊവാക്സിന്‍.

മൂന്നാം ഘട്ട കൊവിഡ് വ്യാപനം ഏറെ താമസിയാതെ പൊട്ടിപ്പുറപ്പെടുമെന്നും അത് കുട്ടികളെയും ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് പരീക്ഷണം തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

എങ്കിലും ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക് 5 എന്നിവ നിലവില്‍ കുട്ടികളില്‍ ഉപയോഗിക്കാനാവില്ല.

കുട്ടികളില്‍ വാക്‌സിന്‍ പീക്ഷണം നടത്തുന്നതിന് മെയ് 13ാം തിയ്യതി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി നീതി ആയോഗ് ആരോഗ്യ വിഭാഗം അംഗം ഡോ. വി കെ പോള്‍ പറഞ്ഞിരുന്നു.

മിക്ക രാജ്യങ്ങളും കുട്ടികളുടെ ഉപയോഗത്തിനായി ഒരു വാക്സിനും ഇതുവരെ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ മാസം, യുഎസും കാനഡയും ചില പ്രത്യേക പ്രായത്തിലുള്ള കുട്ടികളുടെ ഉപയോഗത്തിനായി ഫൈസര്‍-ബയോടെക്കിന്റെ വാക്സിന്‍ അംഗീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it