Latest News

ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം; ദമ്പതികൾ മരിച്ചു

ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം; ദമ്പതികൾ മരിച്ചു
X

കോഴിക്കോട്: ആനക്കാംപൊയിലിൽ ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ഓട്ടോ ഉടമയായ തിരുവമ്പാടി ആനക്കാംപൊയിലിൽ പുത്തൻപുരയിൽ ഷിജു ജോസഫ്(49), ഭാര്യ ബിൻസി(41) എന്നിവരാണ് മരിച്ചത്. ആനക്കാംപൊയിലിൽ പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടത്തിൽ രാവിലെ ഒൻപത് മണിക്കായിരുന്നു അപകടം. നാട്ടുകാർ ഇരുവരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: അതുൽ, അമേയ

Next Story

RELATED STORIES

Share it