Sub Lead

'ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഇറാന്റെ മറുപടി വേണം; 'ഇല്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കും': ജെ ഡി വാൻസ്

ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഇറാന്റെ മറുപടി വേണം; ഇല്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കും: ജെ ഡി വാൻസ്
X

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ 'ചൊവ്വാഴ്ച ഭീഷണി' പിന്നാലെ കൂടുതൽ കടുത്ത നിലപാടുമായി വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് രംഗത്ത്. അമേരിക്കയുടെ പക്കൽ ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത തന്ത്രപ്രധാനമായ ആയുധങ്ങളുണ്ടെന്നും ഇറാൻ നിലപാട് മാറ്റിയില്ലെങ്കിൽ അവ ഉപയോഗിക്കാൻ പ്രസിഡന്റ് ട്രംപ് തീരുമാനിക്കുമെന്നും വാൻസ് വ്യക്തമാക്കി. ഇറാൻ തങ്ങളുടെ രീതി തിരുത്താൻ തയ്യാറാകാത്ത പക്ഷം ഈ ആയുധങ്ങൾ പ്രയോഗിക്കാൻ ട്രംപിന് മടിയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് ട്രംപ് നിശ്ചയിച്ചിട്ടുള്ള സമയപരിധിയായ ഇന്ന് രാത്രി എട്ടു മണിക്കുള്ളിൽ തന്നെ ഇറാന്റെ മറുപടി ലഭിക്കണമെന്നും ജെ ഡി വാൻസ് മുന്നറിയിപ്പ് നൽകി. മറുപടി കിട്ടിയില്ലെങ്കിൽ അമേരിക്ക ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത ആയുധങ്ങൾ ഉപയോഗിച്ചാൽ ആർക്കും കുറ്റപ്പെടുത്താനാകില്ലെന്നും വൈസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. നിർണ്ണായകമായ ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള സമാധാന കരാറിലെ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഈ സമയപരിധിക്കുള്ളിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന സൂചനയാണ് വൈസ് പ്രസിഡന്റിന്റെ വാക്കുകൾ നൽകുന്നത്

Next Story

RELATED STORIES

Share it