World

രാജ്യത്തെ പ്രതിരോധിക്കാന്‍ 14 ദശലക്ഷത്തിലേറെ ഇറാനികള്‍ ജീവന്‍ ത്യജിക്കാന്‍ തയ്യാര്‍ : ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍

രാജ്യത്തെ പ്രതിരോധിക്കാന്‍ 14 ദശലക്ഷത്തിലേറെ ഇറാനികള്‍ ജീവന്‍ ത്യജിക്കാന്‍ തയ്യാര്‍ : ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍
X

തെഹ്റാന്‍: രാജ്യത്തെ പ്രതിരോധിക്കാന്‍14 ദശലക്ഷത്തിലധികം ധീരരായ ഇറാനികള്‍ ജീവന്‍ ത്യജിക്കാന്‍ സന്നദ്ധത പ്രഖ്യാപിച്ചതായി ഇറാന്‍ പ്രസിഡന്റ്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കില്‍ നാശം വിതയ്ക്കുന്ന ആക്രമണങ്ങള്‍ നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനത്തിന്റെ സമയപരിധി അടുത്തെത്തി നില്‍ക്കെയാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ പ്രതികരണം.

'ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയര്‍പ്പിച്ചിട്ടുണ്ട്, ഞാന്‍ ഇപ്പോഴും അങ്ങനെയാണ്, ഇനിയും അങ്ങനെ തുടരും' പെസെഷ്‌കിയാന്‍ എക്സില്‍ കുറിച്ചു. ഇറാനിലെ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ ബോംബിടുമെന്ന ട്രംപിന്റെ ഭീഷണിയെത്തുടര്‍ന്ന്, രാജ്യത്തെ വൈദ്യുതി നിലയങ്ങള്‍ക്ക് ചുറ്റും 'മനുഷ്യ ശൃംഖല' രൂപീകരിക്കാന്‍ ഇറാന്‍ മന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ട്രംപിന്റെ ഭീഷണിയെ ഇറാന്‍ സൈന്യം തള്ളിക്കളഞ്ഞിട്ടുണ്ട്. അമേരിക്കന്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ പരാജയങ്ങളെ ന്യായീകരിക്കുന്നതിനും പ്രതിസന്ധിയില്‍ അകപ്പെട്ടത് മറയ്ക്കുന്നതിനുമാണ് ട്രംപ് തുടരെ ഭീഷണികള്‍ മുഴക്കുന്നതെന്നും ഇറാന്‍ സൈനിക വക്താവ് പറഞ്ഞു. ധിക്കാരപരമായ പ്രസംഗങ്ങളും ഭീഷണികളും പശ്ചിമേഷ്യന്‍ മേഖലയിലെ വിഷയങ്ങള്‍ക്ക് പരിഹാരമല്ലെന്ന് ഖത്തം അല്‍-അന്‍ബിയ സെന്‍ട്രല്‍ ആസ്ഥാനത്തിന്റെ വക്താവ് ഇബ്രാഹിം സോള്‍ഫഖാരി പറഞ്ഞു. അമേരിക്കന്‍, ഇസ്രായേല്‍ കമാന്‍ഡ്, ഓപ്പറേഷണല്‍, ലോജിസ്റ്റിക്, വ്യാവസായിക-സൈനിക അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.




Next Story

RELATED STORIES

Share it