മകൾ ആൺസുഹൃത്തിനൊപ്പം പോയി, കൊല്ലത്ത് മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി
കൊല്ലം : മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശി ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച് ഇരുവരും ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയും മരണത്തിന് കീഴടങ്ങി. മകളെ മൃതശരീരം കാണിക്കരുതെന്ന ആത്മഹത്യാ കുറിപ്പും വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.സൈനികനായി വിരമിച്ച ആളായിരുന്നു ഉണ്ണികൃഷ്ണപിള്ള. ഇരുവരെയും പുറത്തുകാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഇവരെ അവശനിലയിൽ കണ്ടത്. ഇതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബിന്ദു തൽക്ഷണവും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് ഇവരുടെ ഏകമകൾ ആൺസുഹൃത്തിനൊപ്പം പോയത്. ഇതിന് പിന്നാലെ വലിയ മനോവിഷമത്തിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കൾ പറയുന്നു.
RELATED STORIES
ഹസനിലെ സിറ്റിങ് എം പിയായ സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ പുറത്ത്;...
28 April 2024 2:20 PM GMTകോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMT