കള്ളനോട്ട് കേസ്: കൃഷി ഓഫിസര്‍ ജിഷമോള്‍ക്ക് സസ്‌പെന്‍ഷന്‍
BY NSH9 March 2023 10:55 AM GMT
X
NSH9 March 2023 10:55 AM GMT
ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫിസര്‍ എം ജിഷമോളെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് അന്വേഷണത്തില്‍ പോലിസിന് വ്യക്തമായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
സംഘത്തിലെ മറ്റുള്ളവര്‍ക്കും വേണ്ടിയും പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. കോണ്‍വെന്റ് സ്‌ക്വയറിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകള്‍ കണ്ട് ബാങ്ക് അധികൃതര്‍ക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുവരാന്‍ കാരണം. ജിഷമോളുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് പോലിസ് പിന്നീട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജിഷയുടെ വീട്ടില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റുണ്ടായത്.
Next Story
RELATED STORIES
ഇറാഖില്‍ സ്വവര്‍ഗ ബന്ധം ഇനി 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന...
28 April 2024 10:34 AM GMTപ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍...
28 April 2024 10:25 AM GMTഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി രാജിവച്ചു
28 April 2024 7:39 AM GMTമുസ് ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണസമിതിയില്‍ നിന്ന് രാജിവച്ച്...
27 April 2024 5:52 PM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMT