- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി

തിരുവനന്തപുരം: മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫിസിലും മറ്റ് ചില ഓഫിസുകളിലും വന്‍ അഴിമതി നടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മദ്യകച്ചവടവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പില്ലെന്നും അഴിമതിക്കാരെ തുടച്ചുനീക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡും മറ്റും നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ റിപോര്‍ട്ടിന്റെയും വിജിലന്‍സില്‍ നിന്ന് ലഭിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് മന്ത്രി ശിക്ഷാനടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചുവെന്ന് മന്ത്രി പറഞ്ഞു. അഴിമതിക്കാരെ പൊതുസമൂഹത്തിന് മുന്നില്‍ക്കൊണ്ടുവരികയും അവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളാനുള്ള സാധ്യതകള്‍ പരിശോധിക്കുകയും ചെയ്യും.
എക്‌സൈസ് വകുപ്പില്‍ ഏതെങ്കിലും രീതിയിലുള്ള അഴിമതി നടത്തി മുന്നോട്ടുപോകാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ പല തലങ്ങളിലുള്ള അന്വേഷണങ്ങളിലൂടെ അത്തരം നീക്കങ്ങള്‍ ഇല്ലാതാക്കുമെന്ന് മന്ത്രി പറഞ്ഞു. അഴിമതി ഇല്ലാതെ മദ്യകച്ചവടം നടത്താനാവും. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയും സമ്മാനങ്ങളും നല്‍കി പ്രീതിപ്പെടുത്തുന്ന രീതി ഒഴിവാക്കി, കാലാനുസൃതമായ രീതിയില്‍, പുരോഗമനോന്‍മുഖമായി ബിസിനസ് നടത്താന്‍ കരാറുകാരടക്കമുള്ളവരും തയ്യാറാവണമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















