Latest News

കൊറോണ: പരിയാരത്തെ യുവാവിന്റെ രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവ്; സാംപിള്‍ വീണ്ടും പരിശോധിക്കും

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പെരിങ്ങോം സ്വദേശിയുടെ രണ്ടാമത്തെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ്. ആദ്യം നടത്തിയ സാംപിള്‍ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

കൊറോണ: പരിയാരത്തെ യുവാവിന്റെ രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവ്; സാംപിള്‍ വീണ്ടും പരിശോധിക്കും
X

പരിയാരം: കോവിഡ്19 വൈറസ് ബാധിതനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പെരിങ്ങോം സ്വദേശിയുടെ രണ്ടാമത്തെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ്. ആദ്യം നടത്തിയ സാംപിള്‍ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇതിനു ശേഷം എടുത്ത സാംപിളിന്റെ ലാബ് പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇതു കൊണ്ടു മാത്രം രോഗമുക്തമായി എന്നു പറയാനാവില്ലെന്നാണ് മെഡിക്കല്‍ വിദഗദ്ധര്‍ പറയുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ വീണ്ടും സാംപിള്‍ പരിശോധിച്ച് അതും നെഗറ്റീവ് ആയാല്‍ മാത്രമേ ഫലം നെഗറ്റീവാണെന്നു ഔദ്യോഗികമായി പറയാനാകൂ എന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.




Next Story

RELATED STORIES

Share it