- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ സംശയിച്ച് വിദേശിയെ ആട്ടിയോടിക്കാന്‍ ശ്രമം; ആരോഗ്യ വകുപ്പ് ഇടപെട്ട് നിരീക്ഷണ കേന്ദ്രത്തിലാക്കി
ഇറ്റലിയില്‍ നിന്നെത്തിയ വിനോദ സഞ്ചാരിക്കാണ് ദുരനുഭവമുണ്ടായത്

കല്‍പ്പറ്റ: കൊറോണ സംശയിച്ച് വിദേശിയെ ആട്ടിയോടിക്കാന്‍ ശ്രമം. രോഗ്യ വകുപ്പ് ഇടപെട്ട് നിരീക്ഷണ കേന്ദ്രത്തിലാക്കി. പടിഞ്ഞാറത്തറയിലാണ് സംഭവം. മാനസിക വെല്ലുവിളികള്‍ക്ക് ചികിത്സയിലുള്ള ഉള്ള വിദേശ പൗരനെ ആളുകള്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതോടെ ആരോഗ്യവകുപ്പ് ഇടപെടുകയായിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ വിനോദ സഞ്ചാരിക്കാണ് ദുരനുഭവമുണ്ടായത്. ഡിസംബര്‍ അഞ്ചു മുതല്‍ ഇന്ത്യയില്‍ ഉള്ള ആളാണ് ഇദ്ദേഹം. കൊറോണയുടെ യാതൊരു സാഹചര്യവും ഇല്ലാത്ത ഇദ്ദേഹത്തെ ഇറ്റലിക്കാരന്‍ എന്ന ഒറ്റ കാരണം കൊണ്ട് ഒറ്റപ്പെടുത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കൗണ്‍സിലിംഗ് അടക്കം നല്‍കി. ദ്ദേഹവുമായി ഇപ്പോഴും ആശയവിനിമയം നടത്തുന്നുണ്ടെന്നും ഗൃഹാന്തരീക്ഷത്തില്‍ അദ്ദേഹത്തിന് സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട് എന്നും ആരോഗ്യ കേരളം ജില്ലാ ഓഫിസര്‍ ഡോ. അഭിലാഷ് പറഞ്ഞു
സംഭവത്തെ വയനാട് ജില്ലാ കലക്ടര്‍ അപലപിച്ചു . ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും കലക്ടര്‍ പറഞ്ഞു. കാരണമായി ഭീതി പരത്താന്‍ ശ്രമിച്ചാല്‍ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.ഇതിനിടെ ഫ്രാന്‍സില്‍ നിന്നെത്തിയ മറ്റ് അഞ്ച് വിനോദസഞ്ചാരികളെ മുന്‍കരുതല്‍ ഭാഗമായി കല്‍പ്പറ്റയിലെ റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ താമസിച്ചിട്ടുണ്ട്. മാര്‍ച്ച് 7ന് ഇന്ത്യയില്‍ എത്തിയവരാണ് ഇവര്‍. വയനാട്ടില്‍ വിനോദസഞ്ചാരത്തിന് വിലക്കില്ലങ്കിലും വിദേശ വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാഭരണകൂടം യോഗം ചേര്‍ന്നു തീരുമാനമെടുത്തു. കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ റിസോര്‍ട്ടുകളിലും ലോഡ്ജുകളിലും എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും ടൂറിസം അധികൃതരെ യഥാസമയം അറിയിക്കുകയും വേണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല അറിയിച്ചു.
അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വിവരങ്ങള്‍ നല്‍കണം. ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച പ്രകാരം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദിഷ്ട കാലയളവ് കഴിയാതെ ബാഹ്യ ഇടപെടലുകള്‍ നടത്തരുത്. ഇക്കാര്യത്തില്‍ ആരോഗ്യ, പോലീസ് വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നിരീക്ഷണത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നവരെ പരിസരവാസികള്‍ ഒറ്റപ്പെടുത്തുന്നതായുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും നാടിന്റെ പൊതു നന്മയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു വരികയാണ്. ഇങ്ങനെയുള്ളവരെ പുറത്ത് നിന്നും മാനസികമായി തകര്‍ക്കുന്ന പ്രവണതകള്‍ ശരിയല്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകരുടെ ബാഹുല്യം നിയന്ത്രിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സന്ദര്‍ശകരുടെ പ്രവാഹം നിയന്ത്രിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കി. വൃദ്ധ സദനങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണവും രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രിക്കും. അവലോകന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷ്, എന്‍എച്ച്എംഡിപിഎം ഡോ.ബി അഭിലാഷ് പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















