Latest News

ചെമ്പ്കമ്പി മോഷണം; മുംബൈയില്‍ രണ്ട് റെയില്‍വേ മുന്‍ ജീവനക്കാരെ 36 വര്‍ഷത്തിനുശേഷം കുറ്റമുക്തരാക്കി

ചെമ്പ്കമ്പി മോഷണം; മുംബൈയില്‍ രണ്ട്   റെയില്‍വേ മുന്‍ ജീവനക്കാരെ 36 വര്‍ഷത്തിനുശേഷം കുറ്റമുക്തരാക്കി
X

മുംബൈ: സ്വതന്ത്രഇന്ത്യയിലെ ഏറ്റവും നീണ്ട നിയമനടപടിക്കൊടുവില്‍ മോഷണക്കുറ്റം ചുമത്തപ്പെട്ട രണ്ട് റെയില്‍വേ മുന്‍ ജീവനക്കാരെ കോടതി കുറ്റവിമുക്തരാക്കി. റെയില്‍വേയുടെ ചെമ്പ് കമ്പി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഇരുവര്‍ക്കുമെതിരേ ചുമത്തിയ കേസാണ് മുംബൈ കോടതി തള്ളിയത്. മുംബൈയില്‍ സ്ഥിരതാമസക്കാരനായ ബച്ചുഭായ് മര്‍ച്ചന്റ്, യുപി സ്വദേശിയായ ഗജധാര്‍ പ്രസാദ് വര്‍മ എന്നിവരെയാണ് കോടതി വെറുതേവിട്ടത്.

മോഷ്ടിച്ചുവെന്ന് ആരോപിച്ച കേബിളുകള്‍ റെയില്‍വേയുടെതാണെന്നോ മോഷ്ടിച്ചത് പ്രതികളാക്കപ്പെട്ടവരാണെന്നോ പ്രോസിക്യൂഷന് തെളിയിക്കാനായില്ല.

1986ലാണ് ഇരുവര്‍ക്കുമെതിരേ കമ്പി മോഷ്ടിച്ചുവെന്നാരോപിച്ച് റെയില്‍വേ പോലിസ് കേസെടുത്തത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 5 വര്‍ഷം തടവിന് വിധിക്കാവുന്ന കേസാണ് ഇത്.

പോലിസ് എടുത്ത കേസില്‍ ഇവര്‍ക്കുപുറമെ മറ്റ് മൂന്ന് പേരുകൂടിയുണ്ടായിരുന്നു. അവരില്‍ രണ്ട് പേര്‍ കുറ്റം സമ്മതിച്ച് അഞ്ച് മാസം തടവ് ശിക്ഷ വാങ്ങിപ്പോയി. പക്ഷേ, മര്‍ച്ചന്റും വര്‍മയും മറ്റൊരാളും കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല.

കേസ് ചുമത്തുമ്പോള്‍ മര്‍ച്ചന്റ് ചീഫ് ട്രാക്ഷന്‍ ഫോര്‍മെന്നും വര്‍മ്മ ട്രക്ക് ഡ്രൈവറുമായിരുന്നു. അറസ്റ്റിനു ശേഷം ഇരുവര്‍ക്കും ജാമ്യം ലഭിച്ചു.

നിരവധി കാലങ്ങളോളം കേസ് നീണ്ടപ്പോള്‍ എല്ലാവരും വിടുതല്‍ വാങ്ങിപ്പോയി. ഒരാള്‍ക്ക് മാത്രം ഡിസ്ചാര്‍ജ് ലഭിച്ചു. മറ്റ് രണ്ടുപേരുടെ കേസാണ് 36 വര്‍ഷത്തിനുശേഷം തള്ളിപ്പോയത്.

ഇപ്പോള്‍ മര്‍ച്ചന്റിന് 75ഉം വര്‍മക്ക് 72ഉം വയസ്സായി.

രണ്ട് പേര്‍ക്കും പില്‍ക്കാല ജീവിതം ദുരിതങ്ങളുടേതായിരുന്നുവെന്ന് അവരുടെ അഭിഭാഷകന്‍ മഹേന്ദ്ര ജയിന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it