സംസ്ഥാനത്ത് 1,000 റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കി മാറ്റുന്നു

തിരുവനന്തപുരം: അവശ്യസൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1,000 റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കി മാറ്റുന്നു. ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ടുകിടക്കുന്ന റേഷന്‍ കടകള്‍ നവീകരിച്ച് സപ്ലൈക്കോ ഔട്ട്‌ലെറ്റ്, മില്‍മ ബൂത്ത്, സേവന കേന്ദ്രം, മിനി എടിഎം എന്നിവയുള്‍പ്പെടുത്തിയാണ് കെ സ്‌റ്റോറുകള്‍ക്ക് രൂപം നല്‍കുക. ഇത്തരം സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും അടുത്ത പ്രദേശത്ത് തന്നെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പൊതുവിതരണ വകുപ്പ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും വകുപ്പ് രൂപം കൊണ്ട മെയ് 28 സിവില്‍ സപ്ലൈസ് ദിനമായി ആചരിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകളില്‍ 99.14 ശതമാനം പേരും കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചത് നേട്ടമാണ്. ഇതുവഴി അനര്‍ഹമായി റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നവരെ കണ്ടെത്താനായി. കുറഞ്ഞ കാലയളവിനിടെ അനര്‍ഹരില്‍ നിന്ന് മുന്‍ഗണനാ കാര്‍ഡുകള്‍ തിരിച്ചുപിടിക്കാനും അര്‍ഹരായവര്‍ക്ക് നല്‍കാനും സാധിച്ചു. ദിവസവും ആയിരക്കണക്കിന് അപേക്ഷകള്‍ ലഭിക്കുന്ന വകുപ്പിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുന്നതിന് വകുപ്പിലെ ജീവനക്കാരുടെ പങ്ക് വിലയേറിയതാണെന്ന് മന്ത്രി പറഞ്ഞു.
പൊതുവിതരണ വകുപ്പിന്റെ വജ്ര ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡ് മന്ത്രി ജി ആര്‍ അനിലും പുതിയ ലോഗോ സാഹിത്യകാരന്‍ പ്രഭാവര്‍മയും പ്രകാശനം ചെയ്തു. വജ്ര ജൂബിലിയുടെ ഔദ്യോഗിക ഗാനത്തിന്റെ റിലീസ് സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റും വകുപ്പിലെ മികച്ച ജീവനക്കാര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപനം സിനിമാ താരം നന്ദുവും നിര്‍വഹിച്ചു. സിവില്‍ സപ്ലൈസ് ദിന വീഡിയോ റിലീസും വനിതകള്‍ക്കായുള്ള വീഡിയോ മല്‍സര പ്രഖ്യാപനവും സംഗീത സംവിധായകന്‍ റോണി റാഫേല്‍ നിര്‍വഹിച്ചു.
സംസ്ഥാനത്തെ മികച്ച സപ്ലൈ ഓഫിസ് ആലപ്പുഴ ജില്ലാ സപ്ലൈ ഓഫിസ്, മികച്ച സപ്ലൈ ഓഫിസര്‍ എം എസ് ബീന (ആലപ്പുഴ ജില്ലാ സപ്ലൈ ഓഫിസര്‍), മികച്ച താലൂക്ക് സപ്ലൈ ഓഫിസ് മല്ലപ്പള്ളി, മികച്ച താലൂക്ക് സപ്ലൈ ഓഫിസര്‍ സാഹിര്‍ ടി (നോര്‍ത്ത് പറവൂര്‍), മികച്ച റേഷനിങ് ഇന്‍സ്‌പെക്ടര്‍ സതീഷ് എസ് (പെരിന്തല്‍മണ്ണ) എന്നിവര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ചു. കൂടാതെ 50 വര്‍ഷത്തിലധികമായി റേഷന്‍ ഡിപ്പോ ലൈസന്‍സികളിയായി പ്രവര്‍ത്തിക്കുന്നവര്‍ക്കും അവാര്‍ഡുകള്‍ നല്‍കും. പരിപാടിയില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡി സജിത്ത് ബാബു എന്നിവര്‍ സംസാരിച്ചു.
RELATED STORIES
മോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMTമഹിളാ മന്ദിരത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചു;...
26 Jun 2022 6:34 PM GMTനീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റുചെയ്യുന്നത് ഭീരുത്വം: ജമാഅത്ത്...
26 Jun 2022 6:27 PM GMTഇരിട്ടിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
26 Jun 2022 6:22 PM GMTകടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു
26 Jun 2022 6:14 PM GMTപ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍...
26 Jun 2022 6:05 PM GMT