Latest News

ഐഫോണ്‍ 7 പ്ലസ് ഓര്‍ഡര്‍ ചെയ്തു, ലഭിച്ചത് സോപ്പ്; സ്‌നാപ്ഡീലിന് പിഴ

ഐഫോണ്‍ 7 പ്ലസ് ഓര്‍ഡര്‍ ചെയ്തു, ലഭിച്ചത് സോപ്പ്; സ്‌നാപ്ഡീലിന് പിഴ
X
ന്യൂഡല്‍ഹി: ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ 7പ്ലസിന് പകരം സോപ്പ് നല്‍കിയ കേസില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ സ്‌നാപ്ഡീലിന് ഒരു ലക്ഷം പിഴ. രണ്ടുവര്‍ഷം മുമ്പാണ് പര്‍വീന്‍ കുമാര്‍ ശര്‍മ എന്ന ഉപഭോക്താവ് പരാതിയുമായി മൊഹാലി ഉപഭോക്തൃ കോടതിയില്‍ എത്തിയത്. 2017 മാര്‍ച്ച് നാലിനാണ് അദ്ദേഹം സ്‌നാപ്ഡീലില്‍ ഓര്‍ഡര്‍ നല്‍കിയത്. രണ്ട് ദിവസത്തിന് ശേഷമാണ് പാര്‍സല്‍ കൈമാറിയത്. ഐഫോണ്‍ 7 പ്ലസിനു പകരം സോപ്പ് ആണ് കിട്ടിയതെന്ന് പറഞ്ഞ് ഉടന്‍ തന്നെ സ്‌നാപ്ഡീലിനെ സമീപിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. പരാതി നല്‍കിയതോടെ അദ്ദേഹത്തിന്റെ യൂസര്‍ അക്കൗണ്ട് വരെ സ്‌നാപ്ഡീല്‍ റിമൂവ് ചെയ്‌തെന്നും സിവില്‍ എന്‍ജിനിയറായ പര്‍വീന്‍ കുമാര്‍ ശര്‍മ പറയുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്. സ്‌നാപ്ഡീല്‍, പിയോസ് ഫാഷന്‍, കൊറിയര്‍ സര്‍വീസായ ബ്ലുഡാര്‍ട്ട് എന്നിവര്‍ക്കാണ് ഒരു ലക്ഷം പിഴയിട്ടത്. അതേസമയം, ഇത്തരത്തില്‍ നിരവധി പരാതികള്‍ സ്‌നാപ്ഡീലിനെതിരേ രംഗത്തെത്തിയതോടെ 8000ലധികം വില്‍പ്പനക്കാരെ സൈറ്റ് പുറത്താക്കിയിട്ടുണ്ട്.


Next Story

RELATED STORIES

Share it