Latest News

ശബരിമല സ്വര്‍ണക്കൊള്ള ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍

കെ സി വേണുഗോപാലും ഹൈബി ഈഡനുമാണ് വിഷയം ലോക്‌സഭയില്‍ ഉയര്‍ത്തിയത്

ശബരിമല സ്വര്‍ണക്കൊള്ള ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍
X

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍. ഹൈബി ഈഡനും കെ സി വേണുഗോപാലുമാണ് വിഷയം ലോക്സഭയില്‍ ഉയര്‍ത്തിയത്. വലിയ സ്വര്‍ണക്കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നും വിഷയത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. സിപിഎമ്മിന്റെ രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിട്ടും ബിജെപി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് ഹൈബി ഈഡനും ചോദിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടത്തുന്ന എസ്ഐടി സംഘത്തെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു.

കോടതി മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സി അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണം. ശബരിമലയിലെ സ്വര്‍ണം വീണ്ടെടുക്കാനുള്ള നടപടികള്‍ വേണം. പല പ്രമുഖരും ഇപ്പോഴും മറയ്ക്കു പുറത്താണ്. ഇവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ശബരിമലയില്‍ വലിയ ആചാരലംഘനം നടക്കുന്നു. വിശ്വാസികളെ മുറിപ്പെടുത്തുന്ന കാര്യങ്ങളാണ് ശബരിമലയില്‍ നടക്കുന്നതെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. ബിജെപിയുടെ മൗനം ദുരൂഹമാണെന്നും ഇത് സിപിഎം-ബിജെപി കൂട്ടുക്കച്ചവടത്തിന്റെ സൂചനയാണെന്നും ഹൈബി ആരോപിച്ചു. സിപിഎം എംഎല്‍എയായിരുന്ന പദ്മകുമാര്‍ ഇപ്പോള്‍ ജയിലിലാണ്. സിപിഎം നേതാവായ വാസുവും ജയിലിലാണ്. സ്വര്‍ണം കൊള്ളയടിക്കുന്ന പരിപാടിയാണ് ശബരിമലയില്‍ നടക്കുന്നതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it