'ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന് ബിജെപിക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നു'-കെകെ ശൈലജ
തിരുവനന്തപുരം: ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന് ബിജെപിക്കാര്‍ മാത്രമല്ല കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നുണ്ടെന്ന് സിപിഎം വിപ്പ് കെ കെ ശൈലജ. നെഹ്റുവിന്റെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ മറന്ന് അന്ധവിശ്വാസങ്ങള്‍ക്ക് പിറകെയാണ് കോണ്‍ഗ്രസ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രേമേയ ചര്‍ച്ചക്ക് തുടക്കംകുറിച്ച് സഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മഹാമാരി കാലത്ത് ജനങ്ങളെ എങ്ങനെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് നയപ്രഖ്യാപനമെന്നും. വികസിത രാജ്യങ്ങള്‍ വരെ പകച്ച് നിന്ന കാലത്ത് മഹാദുരന്തം കേരളം നേരിട്ടുവെന്നും കെകെ ശൈലജ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മികച്ചതാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള അനുഭവം നാം ഓര്‍ക്കണം. കേരളത്തിലെങ്കിലും ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരാന് കോണ്ഗ്രസുകാന് തയ്യാറാകണം.
കൊവിഡ് എന്ന വിപത്തിനെ നേരിട്ട കേരളത്തിലെ ഭരണസംവിധാനത്തെ കുറിച്ച് ലോകം ചര്‍ച്ച ചെയ്തു. ഗുഡ് ഗവര്‍ണേഴ്സിന്റെ തുടര്‍ച്ചയാണ് നയപ്രഖ്യാപനം. ക്രിയാത്മക പ്രതിപക്ഷത്തിന്റെ നേതാവാകാന്‍ വിഡി സതീശന് കഴിയട്ടെയെന്നും കെ കെ ശൈലജ ആശംസിച്ചു.
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ നിസാരവല്‍ക്കരിച്ച് ഇറാന്; ' അത്...
20 April 2024 10:14 AM GMT