Latest News

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; 5 സായുധരും ഒരു സുരക്ഷാസൈനികനും കൊല്ലപ്പെട്ടു

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; 5 സായുധരും ഒരു സുരക്ഷാസൈനികനും കൊല്ലപ്പെട്ടു
X

പുല്‍വാമ: സുരക്ഷാസേനയുമായി കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ 5 സായുധരും ഒരു സുരക്ഷാസൈനികനും കാല്ലപ്പെട്ടു. അഞ്ച് പേരും ലഷ്‌കര്‍ ഇ ത്വയ്യിബ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് പോലിസ് സ്ഥിരീകരിച്ചു. മരിച്ചവരില്‍ ഒരാള്‍ ജില്ലാ കാന്‍ഡറാണെന്നാണ് അറിവ്. ഒരാള്‍ പാകിസ്താന്‍കാരനാണെന്നും പോലിസ് പറയുന്നു.

ഇതേ ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാസൈനികനും മരിച്ചിരുന്നു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

പുല്‍വാമയിലെ ഹന്‍ജിന്‍ രാജ്‌പോറ പ്രദേശത്താണ് ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഏറ്റുമുട്ടല്‍ നടന്നതെന്ന് ഐജിപി വിജയ് കുമാര്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നുവെന്നാണ് വൈകീട്ട് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പോലിസ് അറിയിച്ചത്.

നാല് പേര്‍ പോലിസ് വലയത്തിനുള്ളില്‍ കുടുങ്ങിയതായി റിപോര്‍ട്ടുണ്ട്.

കശ്മീര്‍ സോണ്‍ പോലിസ്, ജമ്മു കശ്മീര്‍ പോലിസ് തുടങ്ങിയവരാണ് ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it